ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാല നിർമാണം നടക്കുന്ന ഭാഗത്തെ സർവീസ് റോഡിന്റെ ടാറിങ് പ്രവൃത്തികൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശേഷം ആരംഭിക്കും. കോഴിക്കോട്ടുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന കരുണ ക്ലിനിക്ക് മുതൽ പെട്രോൾ പമ്പ് വരെയുള്ള റോഡാണ് ആദ്യഘട്ടത്തിൽ ടാർ ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് നടത്താനിരുന്ന പണികൾ ശക്തമായ മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ടാറിങ് പൂർത്തിയാകുന്നതോടെ കാലങ്ങളായി യാത്രക്കാരും രോഗികളും അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകും.
സ്‌കൂൾ സമയം കണക്കിലെടുത്ത് രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് ടാറിങ് നടക്കുക. പണികളുടെ ഭാഗമായി ഗതാഗതം ഒരുവഴിയായി ചുരുക്കും. കോഴിക്കോട് നിന്ന് രാമനാട്ടുകരയിലേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാടുനിന്ന് പന്തീരാങ്കാവ് വഴിയും, തിരിച്ചുവരുന്ന വാഹനങ്ങൾ പന്തീരാങ്കാവ് വഴി സിറ്റിയിലേക്കും തിരിഞ്ഞുപോകണമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാരുടെ സഹകരണവും പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
കൂടാതെ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ നാലു മണി വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ആദ്യഘട്ട ടാറിങ് പൂർത്തിയായ ശേഷമായിരിക്കും റോഡിന്റെ മറുഭാഗത്തെ നിർമാണം ആരംഭിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
