പൂർത്തിയാകാതെ ഭൂമിയേറ്റെടുക്കൽ; വൈകി അകലാപ്പുഴപ്പാലം സ്വപ്നം

പൂർത്തിയാകാതെ ഭൂമിയേറ്റെടുക്കൽ; വൈകി അകലാപ്പുഴപ്പാലം സ്വപ്നം
പൂർത്തിയാകാതെ ഭൂമിയേറ്റെടുക്കൽ; വൈകി അകലാപ്പുഴപ്പാലം സ്വപ്നം
Share  
എഴുത്ത്

News desk

2026 Aug 09, 08:44 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: മൂടാടി-തുറയൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അകലാപ്പുഴപ്പാലത്തിനായുള്ള നാടിന്റെ കാത്തിരിപ്പ് നീളുന്നു. 2016-ൽ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയെന്ന പ്രഖ്യാപനം വന്നെങ്കിലും പ്രവേശന റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതാണ് നിർമാണം വൈകാൻ പ്രധാന കാരണം. ദേശീയപാതയിൽ ആനക്കുളങ്ങരയിൽനിന്ന് 6.23 കിലോമീറ്റർ ദൈർഘ്യമുള്ള മുചുകുന്ന് റോഡ് അവസാനിക്കുന്ന അകലാപ്പുഴക്കടവിലാണ് 218 മീറ്റർ നീളത്തിൽ പാലം നിർമിക്കേണ്ടത്.


​രണ്ട് ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം മലയോരമേഖലകളെ കോർത്തിണക്കി കണ്ണൂരിലേക്ക് പുതിയൊരു ബദൽപ്പാത സാധ്യമാക്കാനും ഈ പാലത്തിന് കഴിയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊയിലാണ്ടിയിൽനിന്ന് കണ്ണൂരിലേക്കുള്ള ദൂരം 70 കിലോമീറ്ററിൽനിന്ന് 56 കിലോമീറ്ററായി കുറയും. 21 പഞ്ചായത്തുകളിലൂടെയും രണ്ട് നഗരസഭകളിലൂടെയും കടന്നുപോകുന്ന പാത തുറയൂർ നിവാസികൾക്ക് താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമാകും. മുൻപുണ്ടായിരുന്ന കടത്തുതോണി നിലച്ചതോടെ നിലവിൽ ഏറെദൂരം ചുറ്റിക്കറങ്ങിയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്.


​2008-ൽ ജനകീയ കൺവെൻഷൻ ചേർന്നാണ് പാലത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചത്. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് മുൻകൂർ തുക അനുവദിക്കുകയും, പിന്നീട് കിഫ്ബി വഴി 32 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഊരാളുങ്കൽ സൊസൈറ്റി അലൈൻമെന്റ് തയ്യാറാക്കിയെങ്കിലും സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങൾ പദ്ധതിയെ വഴിയാധാരമാക്കി. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി സമവായത്തിലൂടെ ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU