വടകര: പഴയ ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ വീണ്ടും ലിങ്ക് റോഡിലേക്ക് മാറ്റിയ തീരുമാനത്തിനെതിരെ വടകരയിൽ പ്രതിഷേധം ശക്തമാകുന്നു. എന്നാൽ നിലവിലെ പരിഷ്കാരം താത്കാലികം മാത്രമാണെന്നും നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നം പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നും കെ.കെ. രമ എം.എൽ.എ. വ്യക്തമാക്കി. സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കുന്നത് വരെയും അതല്ലെങ്കിൽ ഓണംവരെയെങ്കിലും ഈ പരിഷ്കാരം തുടരുമെന്നും, മുൻപ് ചേർന്ന യോഗത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
അതേസമയം തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ സി.ഐ.ടി.യു. യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധപ്രകടനവും തെരുവ് യോഗവും സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് സംരക്ഷണ സമിതിയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ബസ് സർവീസ് മാറ്റിയതിൽ പ്രതിഷേധിച്ച് സംയുക്ത വ്യാപാരിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വടകര ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ചും ധർണയും നടന്നു. എടുത്ത തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യു.ഡി.ഫ്- ആർ.എം.പി.ഐ. മുനിസിപ്പൽ കമ്മിറ്റിയും കുറ്റപ്പെടുത്തി.
എന്നാൽ ലിങ്ക് റോഡിൽ നിന്നുള്ള സർവീസ് പുനഃസ്ഥാപിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിച്ചെന്നും ബസ് തൊഴിലാളികൾക്ക് സമയബന്ധിതമായി വിശ്രമിക്കാനും ട്രിപ്പുകൾ മുടങ്ങാതെ നടത്താനും ഇത് ഉപകരിക്കുന്നുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളുടെ ഉപജീവനത്തെയും സംരക്ഷിക്കാൻ ഈ തീരുമാനം അത്യന്താപേക്ഷിതമാണെന്നാണ് യൂണിയന്റെ നിലപാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































