കൂരാച്ചുണ്ട്: കക്കയം തലയാട് മലയോര ഹൈവേയിൽ ആവർത്തിച്ച് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ, പനങ്ങാട് കൂരാച്ചുണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയ 27-ാം മൈൽ -തലയാട് ബദൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എടയൂരിൽ തുടരുന്ന മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
കക്കയം ഡാമിന്റെയും ജലവൈദ്യുത പദ്ധതിയുടെയും നിർമാണ സമയത്ത് തലയാടു നിന്ന് വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഈ പാത, പുതിയ റോഡ് വന്നതോടെ സംരക്ഷണമില്ലാതെ മൺപാതയായി മാറുകയായിരുന്നു. തലയാട് നിന്ന് ആരംഭിക്കുന്ന 2.5 കിലോമീറ്റർ നീളമുള്ള ഈ ബദൽ റോഡിൻ്റെ 800 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ഭാഗം ഇപ്പോഴും ഗതാഗതയോഗ്യമല്ല. എട്ടുവർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായപ്പോൾ അന്നത്തെ കളക്‌ടർ സ്ഥലം സന്ദർശിച്ച് ഫണ്ട് അനുവദിക്കാമെന്ന് സൂചന നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
നിലവിൽ വി.ടി. സൂരജ് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഈ റോഡിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മേഖലയിലെ ഇരുപതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ നിർമാണം വേഗത്തിലാക്കിയാൽ കക്കയം, കരിയാത്തുംപാറ ഭാഗങ്ങളിലേക്ക് സുരക്ഷിതമായ ഒരു ബദൽ യാത്രാമാർഗം ഉറപ്പാക്കാൻ സാധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































