എടച്ചേരി: എടച്ചേരി - പുറമേരി തുരുത്തി മുക്ക് റോഡിലെ ചുണ്ടയിൽത്താഴെ വയൽ ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി. ശനിയാഴ്‌ച മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതത്തിലായിരിക്കുകയാണ്.
റോഡ് ഉയർത്തുന്നതിനായി ഈ വർഷത്തെ ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അത് ശാശ്വത പരിഹാരമാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപത്തുകൂടി ഒഴുകുന്ന ചെറിയ പുഴയിലെ മണ്ണ് നീക്കം ചെയ്താൽ മാത്രമേ വെള്ളപ്പൊക്ക ഭീഷണിക്ക് വലിയ അളവിൽ കുറവുണ്ടാകൂ.
ഇക്കാര്യത്തിൽ ഉൾനാടൻ ജലഗതാഗതവകുപ്പും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത്കുമാർ ആവശ്യപ്പെട്ടു. റോഡ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുൻപ് രണ്ടുതവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































