അറത്തിൽപ്പറമ്പിൽ തോട് കൈയേറിയുള്ള നിർമാണം നാട്ടുകാർ പൊളിച്ചുനീക്കി

അറത്തിൽപ്പറമ്പിൽ തോട് കൈയേറിയുള്ള നിർമാണം നാട്ടുകാർ പൊളിച്ചുനീക്കി
അറത്തിൽപ്പറമ്പിൽ തോട് കൈയേറിയുള്ള നിർമാണം നാട്ടുകാർ പൊളിച്ചുനീക്കി
Share  
എഴുത്ത്

News desk

2026 Aug 03, 10:01 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​പെരുമണ്ണ: സ്വകാര്യവ്യക്തി തോട് കൈയേറി നടത്തിയ നിർമാണത്തെത്തുടർന്ന് ജനവാസമേഖലയിൽ വെള്ളം കയറിയതോടെ, നിർമാണ പ്രവൃത്തികൾ നാട്ടുകാർ ചേർന്ന് പൊളിച്ചുനീക്കി. കോട്ടായിത്താഴം - പാലത്തുംകുഴി തോടിന്റെ അറത്തിൽപ്പറമ്പ് ഒടിയിൽ പാടം റോഡിനോട് ചേർന്ന ഭാഗത്താണ് ഇരുനില കെട്ടിടത്തിന്റെ നിർമാണത്തിനായി ഏഴുമീറ്ററോളം വരുന്ന തോട് സ്വകാര്യവ്യക്തി കെട്ടിയടച്ചത്.


​തോട് അടച്ചതോടെ ഒഴുക്ക് തടസ്സപ്പെടുകയും മഴവെള്ളം കെട്ടിനിന്ന് പ്രദേശത്തെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഇതിൽ ആറോളം കുടുംബങ്ങൾക്ക് വീടുമാറി താമസിക്കേണ്ട സാഹചര്യം വരെയുണ്ടായി. ദുരിതത്തിലായതിനെ തുടർന്ന് സ്ഥലത്തെത്തിയ അറത്തിൽപ്പറമ്പ് വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് ജെ.സി.ബി. ഉപയോഗിച്ച് തോട്ടിലെ കൈയേറ്റം പൊളിച്ചുമാറ്റി വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.


​സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് യു.കെ. റൂഹൈമത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. അബ്‌ദുൽ മജീദ്, ഗ്രാമപ്പഞ്ചായത്തംഗം എം. നളിനി എന്നിവർ എത്തിച്ചേരുകയും, കെട്ടിട ഉടമയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n