തകർന്നടിഞ്ഞ് സർവീസ് റോഡുകൾ: വടകരയിൽ ഓണം മുന്നിൽക്കണ്ട് അടിയന്തര ഗതാഗത യോഗം വിളിച്ചു

തകർന്നടിഞ്ഞ് സർവീസ് റോഡുകൾ: വടകരയിൽ ഓണം മുന്നിൽക്കണ്ട് അടിയന്തര ഗതാഗത യോഗം വിളിച്ചു
തകർന്നടിഞ്ഞ് സർവീസ് റോഡുകൾ: വടകരയിൽ ഓണം മുന്നിൽക്കണ്ട് അടിയന്തര ഗതാഗത യോഗം വിളിച്ചു
Share  
എഴുത്ത്

News desk

2026 Aug 01, 09:02 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വടകരയിലെ കടുത്ത റോഡ് തകർച്ചയും ഗതാഗതക്കുരുക്കും വ്യാപാരികളെയും ജനങ്ങളെയും ആശങ്കയിലാക്കുന്നു. ആഘോഷസീസണിലെ തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ കുരുക്ക് നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമായതോടെ, പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് വടകര ഡിവൈ.എസ്.പി. ഓഫീസിൽ കെ.കെ. രമ എം.എൽ.എ. അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും പങ്കെടുക്കുന്ന യോഗത്തിൽ ഓണം മുന്നിൽക്കണ്ടുള്ള ഗതാഗത പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യും. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കളക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.


​വടകരയിലെ കുരുക്കിന്റെ പ്രധാന കേന്ദ്രമായ കരിമ്പനപ്പാലത്ത് ഒരുവശത്തെ സർവീസ് റോഡിലൂടെ മാത്രം ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നതാണ് നിലവിലെ പ്രതിസന്ധി. ഇവിടുത്തെ കിഴക്കുഭാഗത്തെ ഓവുചാൽ പണി പൂർത്തിയായെങ്കിലും മണ്ണിട്ടുയർത്തി ടാറിങ് നടത്താനുള്ള പ്രവൃത്തികൾ ബാക്കിയാണ്. കോട്ടക്കടവ് അടിപ്പാതയുടെ പണി കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതും ബൈപ്പാസ് സർവീസ് റോഡുകളുടെ തകർച്ചയും സ്ഥിതി സങ്കീർണ്ണമാക്കുന്നു. സർവീസ് റോഡുകൾ അടിയന്തരമായി ടാർ ചെയ്യണമെന്നും ഉയരപ്പാതയുടെ അടിവശം താൽക്കാലിക പാർക്കിങ്ങിനായി വിട്ടുനൽകണമെന്നും ലിങ്ക് റോഡ് പ്രയോജനപ്പെടുത്തണമെന്നും വടകര മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU