വില്യാപ്പള്ളി റോഡ് തകർച്ച; സർവീസ് നിർത്തിവെക്കാൻ സ്വകാര്യബസുകൾ

വില്യാപ്പള്ളി റോഡ് തകർച്ച; സർവീസ് നിർത്തിവെക്കാൻ സ്വകാര്യബസുകൾ
വില്യാപ്പള്ളി റോഡ് തകർച്ച; സർവീസ് നിർത്തിവെക്കാൻ സ്വകാര്യബസുകൾ
Share  
എഴുത്ത്

News desk

2026 Jul 31, 08:36 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകര-വില്യാപ്പള്ളി തണ്ണീർപ്പന്തൽ റോഡിൽ യാത്ര അതീവ ദുസ്സഹമായ സാഹചര്യത്തിൽ സർവീസ് പൂർണ്ണമായും നിർത്തിവെക്കാൻ സ്വകാര്യ ബസുടമകൾ ഒരുങ്ങുന്നു. നവീകരണം നടക്കുന്ന റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും റോഡ് പണി കാരണം മുഴുവൻ സ്ഥലങ്ങളിലും മണ്ണ് കൂട്ടിയിട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ശക്തമായ മഴ പെയ്തതോടെ ഈ മണ്ണിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും തീരാദുരിതമായി മാറിയിരിക്കുകയാണ്.


​റോഡിലെ കുണ്ടും കുഴിയും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതിനാൽ ഡ്രൈവർമാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ തകർച്ച കാരണം ബസുകളുടെ അറ്റകുറ്റപ്പണികൾ വർധിച്ചതായും ഒരു തരത്തിലും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ സെക്രട്ടറി എ.പി. ഹരിദാസൻ ചൂണ്ടിക്കാട്ടി. റോഡുപണി അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സർവീസ് പൂർണ്ണമായും നിർത്തിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n