അന്തരിച്ച യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിക്ക് വടകരയിൽ ജനങ്ങളുടെ കണ്ണീരോടെയുള്ള വിടചൊല്ലൽ

അന്തരിച്ച യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിക്ക് വടകരയിൽ ജനങ്ങളുടെ കണ്ണീരോടെയുള്ള വിടചൊല്ലൽ
അന്തരിച്ച യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിക്ക് വടകരയിൽ ജനങ്ങളുടെ കണ്ണീരോടെയുള്ള വിടചൊല്ലൽ
Share  
എഴുത്ത്

News desk

2026 Jul 29, 08:33 AM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: അന്തരിച്ച യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് വടകര ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. കോഴിക്കോട്ടെ പൊതുദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെയാണ് മൃതദേഹം വടകരയിൽ എത്തിച്ചത്. വൈകീട്ട് 4.30-ന് പൊതുദർശനം ആരംഭിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും സമയക്രമത്തിൽ മാറ്റമുണ്ടായി. എന്നിരുന്നാലും, വില്ലനായി എത്തിയ ശക്തമായ മഴയെപ്പോലും അവഗണിച്ച് മണിക്കൂറുകളോളമാണ് ജനങ്ങൾ അദ്ദേഹത്തെ കാത്തുനിന്നത്. ടൗൺഹാളിലും പരിസരത്തും തടിച്ചുകൂടിയ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.


​രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്തരിച്ച ചെയർമാന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിൽ നേരിട്ടെത്തിയിരുന്നു. എം.എ.ൽ.എമാരായ പാറക്കൽ അബ്ദുള്ള, കാരായി രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പി. ജയരാജൻ, കെ.കെ. ലതിക, മനയത്ത് ചന്ദ്രൻ, എൻ. വേണു, കെ.പി. കുഞ്ഞമ്മദ് കുട്ടി, എം.ടി. രമേശ്, എ.എൻ. ഷംസീർ, സി.എൻ. വിജയകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, പ്രഫുൽ കൃഷ്ണ, കെ.പി. ബിന്ദു, ടി.പി. ബിനീഷ്, വി.എം. ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, സതീശൻ കുരിയാടി, പി.കെ. ശശി, കോട്ടയിൽ രാധാകൃഷ്ണൻ, പി.പി. രാജൻ, സി. ഭാസ്കരൻ, എം.കെ. ഭാസ്കരൻ, പി.കെ. ദിവാകരൻ, പി. ഹരീന്ദ്രനാഥ്, ഇ. നാരായണൻ നായർ, എടയത്ത് ശ്രീധരൻ, പി.പി. പ്രഭാകരൻ, ആർ. ഗോപാലൻ, ബവിത്ത് മലോൽ, ആയാടത്തിൽ രവിന്ദ്രൻ, വി.കെ. പ്രേമൻ, സി. നിജിൻ, ടി.കെ. അഷറഫ്, ഒ.പി. കുഞ്ഞബ്ദുള്ള, രാജേന്ദ്രൻ എടത്തുംകര, സുരേഷ് ബാബു ശ്രീസ്ഥ, പി. കിരൺജിത്ത്, പ്രബീഷ് ആദിയൂർ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും വടകരയിലെ പൊതുദർശനത്തിൽ പങ്കെടുത്തു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n