തൊട്ടിൽപ്പാലത്തുനിന്ന് വയനാട് ജില്ലയിലേക്ക് കുറ്റ്യാടി ചുരം വഴി കടന്നുപോകുന്ന തൊട്ടിൽപ്പാലം - മുള്ളൻകുന്ന് മലയോര ഹൈവേ റോഡിൽ യാത്ര അതീവ ദുഷ്‌കരമായി മാറുന്നു. നടുത്തോട് പാലം മുതൽ മുള്ളൻകുന്ന് വരെ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികളും ചെളിയും നിറഞ്ഞതോടെ പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിലാണ്. മഴ ശക്തമായതോടെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അപ്രതീക്ഷിതമായി കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിലെ യാത്രക്കാരന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ പ്രധാനമായും അപകടത്തിൽപ്പെടുന്നത്. കൂടാതെ അമ്പലക്കാവിൽ പുതിയതായി നിർമിച്ച കലുങ്കിന് സുരക്ഷിതമായ താത്കാലിക കൈവരി സ്ഥാപിക്കാത്തതും അപകടസാധ്യത ഇരട്ടിയാക്കുന്നു.
മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന മറ്റ് റൂട്ടുകളിൽ കുഴിയടയ്ക്കാനും ക്വാറി വേസ്റ്റിട്ട് താത്കാലിക പാതയൊരുക്കാനും നടപടിയുണ്ടാകാറുണ്ടെങ്കിലും, ഈ റോഡിന്റെ കരാറെടുത്തിരിക്കുന്ന ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തോടിന്റെ ഒരു വശത്ത് മാത്രം കലുങ്ക് നിർമിച്ചതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. നടുത്തോട് മുതൽ കോതോട് വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കുഴികളും ചെളിയും നിറഞ്ഞുനിൽക്കുന്നത്. റോഡിലെ ഈ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































