മുക്കാളി പട്ട്യാട്ട് അടിപ്പാതയിലെ വെള്ളക്കെട്ട്: തോട്ടിൽ മാലിന്യനിക്ഷേപവും കാരണമാകുന്നതായി പരാതി

മുക്കാളി പട്ട്യാട്ട് അടിപ്പാതയിലെ വെള്ളക്കെട്ട്: തോട്ടിൽ മാലിന്യനിക്ഷേപവും കാരണമാകുന്നതായി പരാതി
മുക്കാളി പട്ട്യാട്ട് അടിപ്പാതയിലെ വെള്ളക്കെട്ട്: തോട്ടിൽ മാലിന്യനിക്ഷേപവും കാരണമാകുന്നതായി പരാതി
Share  
എഴുത്ത്

News desk

2026 Jul 08, 09:43 AM
kkn
RUBI
mn
sh
ash
m
KKN
NANU
REMA
MN
S
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
kunh

മുക്കാളി: ചെറിയൊരു മഴ പെയ്താൽ പോലും മുക്കാളി പട്ട്യാട്ട് അടിപ്പാത വെള്ളത്തിനടിയിലാകുന്നത് പ്രദേശത്ത് കടുത്ത യാത്രാക്ലേശം സൃഷ്ടിക്കുന്നു. അടിപ്പാതയിൽ വെള്ളം ഉയരുന്നത് മൂലം ഇവിടെ പലപ്പോഴും വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെടാറുണ്ട്. ചില സമയങ്ങളിൽ മൂന്ന് അടിയോളം ഉയരത്തിലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. പ്രദേശത്തെ വെള്ളം ഒഴുകിപ്പോകേണ്ട 'ചെറിയാണ്ടി തോട്ടി'ലെ തടസ്സങ്ങളാണ് ഈ ദുരിതത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.


തോട്ടിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു

റെയിൽവേ ജോലികൾക്കിടയിൽ മണ്ണും മരങ്ങളും തോടിലേക്ക് തള്ളിയതാണ് തോടിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചത്. മുൻപ് വളരെ വീതികൂടിയ ഒരു തോടായിരുന്നു ഇത് .ഈ തോട് എങ്ങിനെ ഇല്ലാതായി എന്നാണു ചിന്തിക്കേണ്ടത് . ഇവിടങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നത്. തോടിലെ പുനഃസ്ഥാപിച്ചും തടസ്സങ്ങൾ മാറ്റി ജലനിരപ്പ് കുറച്ചാലും മാത്രമേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുകയുള്ളൂ.


പ്രദേശത്ത് നിലവിലുണ്ടായിരുന്ന തോട് തോട് ഇടുങ്ങിപ്പോയതും വെള്ളക്കെട്ടും പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്നും ഏറെക്കാലമായി നാട്ടുകാർ പരാതിപ്പെടുന്നു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോടുകൾ വൃത്തിയാക്കാൻ എം.എൽ.എ, അഴിയൂർ, ഏറാമല പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരികൾ എന്നിവരുടെ യോഗം തീരുമാനിച്ചിരുന്നെങ്കിലും അത് പൂർണ്ണമായി നടപ്പിലായില്ല.


നിലവിൽ അഴിയൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ ഫണ്ട് ഉപയോഗിച്ച് തോട് ശുചീകരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ പൊതുപ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഒരു സംഘം ഈ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിപ്പാതയിലെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുക്കാളി റയിൽവേ സ്റ്റേഷനിൽനിന്നും തെക്ക് മാറി കണ്ണെത്താവുന്ന ദൂരത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട പട്ടയാട്ട് റെയിവേ അണ്ടർ ബ്രിഡ്‌ജിൻറെ അത്യന്തം ദയനീയമായ നേർക്കാഴ്ചകൾ .

മഴക്കാലമായാൽ യാത്രക്കാർക്ക് തീരാദുരിതമായി , തീരാശാപമായി മാറിയ പട്ടയാട്ട് റെയിവേ അണ്ടർ ബ്രിഡ്ജിന്റെ ദുരിതക്കാഴ്ചകൾ കൺ‌തുറന്നു കണ്ടാലും.

ആരാണിതിനുത്തരവാദി ?,

 ആരോടാണ് പരാതിപറയേണ്ടത് ?

 ഗൗരവപൂർവ്വം ചിന്തിക്കേണ്ട വിഷയമാണിത്

എന്താണിതിനൊരു പരിഹാരം ?


video

https://www.youtube.com/watch?v=dq2nKDaREOs

MANNAN
NISHANTH
b
ayur
ayur
ayur
ayur
MN
VASTHU
NISHANTH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK