കനത്ത മഴയിൽ വെള്ളക്കെട്ട്: പട്ട്യാട്ട് അണ്ടർ ബ്രിഡ്ജും ചെറിയാണ്ടി തോടും പ്രദേശവാസികൾ സന്ദർശിച്ചു; ഞായറാഴ്ച ജനകീയ ശുചീകരണം നടത്തും

കനത്ത മഴയിൽ വെള്ളക്കെട്ട്: പട്ട്യാട്ട് അണ്ടർ ബ്രിഡ്ജും ചെറിയാണ്ടി തോടും പ്രദേശവാസികൾ സന്ദർശിച്ചു; ഞായറാഴ്ച ജനകീയ ശുചീകരണം നടത്തും
കനത്ത മഴയിൽ വെള്ളക്കെട്ട്: പട്ട്യാട്ട് അണ്ടർ ബ്രിഡ്ജും ചെറിയാണ്ടി തോടും പ്രദേശവാസികൾ സന്ദർശിച്ചു; ഞായറാഴ്ച ജനകീയ ശുചീകരണം നടത്തും
Share  
എഴുത്ത്

News desk

2026 Jul 05, 07:59 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN


ചോമ്പാല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് കടുത്ത വെള്ളക്കെട്ടിലായ പട്ട്യാട്ട് അണ്ടർ ബ്രിഡ്ജും ചെറിയാണ്ടി തോടും പ്രദേശവാസികൾ സന്ദർശിച്ചു. അഴിയൂർ, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള പതിനഞ്ചംഗ ജനപ്രതിനിധി-നാട്ടുകാരുടെ സംഘമാണ് സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.


ചെറിയാണ്ടി തോടിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മാലിന്യങ്ങളും പുല്ലും മണ്ണും മരക്കഷണങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. ഇത് തോടിലെ സ്വാഭാവിക നീരൊഴുക്കിനെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നതായി സന്ദർശനത്തിൽ ബോധ്യപ്പെട്ടു. എല്ലാ വർഷവും കാലവർഷത്തിന് മുന്നോടിയായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കാറുണ്ടായിരുന്നു. എന്നാൽ, ഈ വർഷം ഏറാമല ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഈ പ്രവൃത്തി യഥാസമയം ഉണ്ടാകാത്തതാണ് ചെറിയ മഴയിൽ പോലും പ്രദേശത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.


അടുത്ത ഞായറാഴ്ച ജനകീയ ശുചീകരണം


തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനായി അടുത്ത ഞായറാഴ്ച (ജൂലൈ 12) പ്രദേശത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സന്ദർശന സംഘം തീരുമാനിച്ചു. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മ രൂപീകരിച്ച് ബഹുജന പങ്കാളിത്തത്തോടെയായിരിക്കും പ്രവൃത്തികൾ നടക്കുക. ചെറിയാണ്ടി തോടിന് പുറമെ അനങ്ങാറത്ത് തോടിലെയും തടസ്സങ്ങൾ നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK