പരപ്പൻപൊയിൽ-കാരക്കുന്ന് റോഡിൽ കുണ്ടുങ്ങരപ്പാറയിൽ ഗതാഗത നിരോധനം: വാഹനങ്ങൾ തിരിച്ചുവിടും

പരപ്പൻപൊയിൽ-കാരക്കുന്ന് റോഡിൽ കുണ്ടുങ്ങരപ്പാറയിൽ ഗതാഗത നിരോധനം: വാഹനങ്ങൾ തിരിച്ചുവിടും
പരപ്പൻപൊയിൽ-കാരക്കുന്ന് റോഡിൽ കുണ്ടുങ്ങരപ്പാറയിൽ ഗതാഗത നിരോധനം: വാഹനങ്ങൾ തിരിച്ചുവിടും
Share  
എഴുത്ത്

News desk

2026 Jul 05, 07:49 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നരിക്കുനി : നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന പരപ്പൻപൊയിൽ-കാരക്കുന്ന് പുന്നശ്ശേരി റോഡിൽ കാലവർഷം കനത്തതോടെ യാത്ര ദുഷ്‌കരമായി. കുണ്ടുങ്ങരപ്പാറയിൽ പള്ളിക്കു മുൻവശം റോഡ് വീതികൂട്ടി സംരക്ഷണഭിത്തി നിർമിക്കുന്ന ഭാഗത്ത്, തൊട്ടുസമീപത്തെ പഴയ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെത്തുടർന്ന് റോഡ് അപകടാവസ്ഥയിലാണ്. വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ജർക്കിങ് മൂലം മണ്ണും കല്ലും താഴേക്ക് പതിക്കുന്നത് തൊഴിലാളികൾക്കും യാത്രക്കാർക്കും ഭീഷണിയായതോടെ, അപകടസാധ്യത കണക്കിലെടുത്ത് പാലങ്ങാട്-എളേറ്റിൽ വട്ടോളി റൂട്ടിൽ എക്സിക്യുട്ടീവ് എൻജിനിയർ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഇവിടെ അഞ്ച് മീറ്ററോളം ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമുള്ള സംരക്ഷണഭിത്തിയുടെ നിർമാണവും ഒപ്പം കലുങ്ക് പുനർനിർമാണവുമുണ്ട്. റോഡ് പൂർണമായും അടയ്ക്കുന്നതോടെ കാലപ്പഴക്കമുള്ള കലുങ്കിന്റെ പണി വേഗത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


​റോഡ് അടച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പാലങ്ങാട് ഭാഗത്തുനിന്നും എളേറ്റിൽ വട്ടോളിക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ പൂളക്കാപറമ്പിൽനിന്നും കളത്തിൽപാറ മൂർഖൻകുണ്ട് വഴിയും, വലിയ വാഹനങ്ങൾ പാലങ്ങാട്-ഒടുപാറ കൊട്ടയോട്ടതാഴം വഴിയും തിരിഞ്ഞുപോകണം. എളേറ്റിൽ വട്ടോളി ഭാഗത്തുനിന്നും ഇയ്യാട് വീര്യമ്പ്രം ഭാഗത്തേക്ക് പോകേണ്ടവർ മങ്ങാട് അരുമിണിപ്പൊയിൽ വഴിയും, എളേറ്റിൽ വട്ടോളിയിൽനിന്ന് പാലങ്ങാട് കുട്ടമ്പൂർ ഭാഗത്തേക്കുള്ളവർ മൂർഖൻകുണ്ട് കളത്തിൽപാറ പാലങ്ങാട് വഴിയും യാത്ര ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ നിർദേശിച്ചു. നിലവിൽ മഴ ശക്തമായതോടെ റോഡിൽ ചതിക്കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്, ഇത് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്നു. നേരത്തേ വാടിക്കലിലും സമാനരീതിയിൽ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്ന് ദിവസങ്ങളോളം ഗതാഗതം തിരിച്ചുവിട്ടിരുന്നു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n