യാത്രക്കാർ ശ്രദ്ധിക്കുക; ആറുവരിപ്പാത അഴിഞ്ഞിലം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു

യാത്രക്കാർ ശ്രദ്ധിക്കുക; ആറുവരിപ്പാത അഴിഞ്ഞിലം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു
യാത്രക്കാർ ശ്രദ്ധിക്കുക; ആറുവരിപ്പാത അഴിഞ്ഞിലം ജങ്ഷനിൽ അപകടം പതിയിരിക്കുന്നു
Share  
എഴുത്ത്

News desk

2026 Jul 04, 07:53 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രാമനാട്ടുകര: ആറുവരിപ്പാത സർവീസ് റോഡിൽ അഴിഞ്ഞിലം മേൽപ്പാലത്തിനു താഴെക്കൂടി യാത്രചെയ്യുന്ന വാഹനയാത്രക്കാർ കടുത്ത അപകടഭീഷണിയിൽ. മേൽപ്പാലത്തിന്റെ താഴെക്കൂടി കടന്നുപോകുന്ന ഫറോക്ക് കോളേജ്-വാഴക്കാട് റോഡിൽ ഫറോക്ക് കോളേജ് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ വടക്കുവശത്തുള്ള റോഡിൻ്റെ വീതികുറവാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. ഫറോക്ക് കോളേജ് ഭാഗത്തുനിന്ന് ചെറിയ കയറ്റംകയറി സർവീസ് റോഡിലേക്ക് ഇടതുവശത്തേക്ക് തിരിയുന്ന വാഹനങ്ങൾ, റോഡിൻ്റെ വീതിക്കുറവ് കാരണം സമീപത്തെ ആഴമേറിയ കിടങ്ങിലേക്ക് മറിഞ്ഞു വീഴാൻ സാധ്യത ഏറെയാണ്.


​വാഴക്കാട് ഭാഗത്തുനിന്നും പാറമ്മൽ ഭാഗത്തുനിന്നും ഫാറൂഖ് കോളേജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഈ ഇടുങ്ങിയ വഴി കാരണം വേഗത്തിൽ കടന്നുപോകാൻ കഴിയുന്നില്ല. ഒരേസമയം രണ്ട് വാഹനങ്ങൾ വരുമ്പോൾ, വശമൊതുക്കാൻ ശ്രമിക്കുന്ന ഇരുചക്ര വാഹനങ്ങൾ പതിവായി ഈ കിടങ്ങിലേക്ക് വീഴുന്നത് ഇവിടെ പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇതുവരെ വലിയ ജീവഹാനികൾ ഉണ്ടാകാത്തത്. നിലവിൽ ഈ അപകടാവസ്ഥ ഒഴിവാക്കാൻ റോഡരികിലെ കിടങ്ങ് ടാർ ചെയ്ത് മൂടുകയോ അല്ലെങ്കിൽ അവിടെ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുകയോ ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. ആറുവരിപ്പാതയുടെ സർവീസ് റോഡ് വീതിയില്ലാത്ത സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ, അഴിഞ്ഞിലം ജങ്ഷനിലെ ഈ ഗുരുതര പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സ്ഥലം കൂടി ഏറ്റെടുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n