'നവമിഴികൾ' മാഗസിൻ കൺതുറന്നു

'നവമിഴികൾ' മാഗസിൻ കൺതുറന്നു
'നവമിഴികൾ' മാഗസിൻ കൺതുറന്നു
Share  
എഴുത്ത്

News desk

2026 Jun 28, 09:34 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

കടലുണ്ടി: കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ 'നവമിഴികൾ' മാഗസിൻ കഥാകൃത്ത് പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മികച്ച സൃഷ്ടികളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​മാഗസിൻ പ്രകാശനത്തോടൊപ്പം കഴിഞ്ഞവർഷം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽനിന്ന് വിരമിച്ച അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. പദ്ധതി നിർവഹണോദ്യോഗസ്ഥ ആശാരേഖ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ഗണേശ്, സ്ഥിരംസമിതി അധ്യക്ഷരായ സി. രമേശൻ, എം. അനൂപ്, സജിത പൂക്കാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

​എ.ഇ.ഒ. മുഹമ്മദ് റഷീദ്, ബി.പി.സി. സുവർണ ചന്ദ്രോത്ത്, പഞ്ചായത്ത് അംഗങ്ങളായ ബിനീഷ്, സി.പി. വത്സല തുടങ്ങിയ പ്രമുഖരും ചടങ്ങിന്റെ ഭാഗമായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK