താമരശ്ശേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ വടുവൻചാലിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ വടുവൻചാലിൽ കണ്ടെത്തി
താമരശ്ശേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ വടുവൻചാലിൽ കണ്ടെത്തി
Share  
എഴുത്ത്

News desk

2026 Jun 27, 09:03 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും പൊലീസ്-വനംവകുപ്പ് സംഘം സുരക്ഷിതമായി കണ്ടെത്തി. ഇതിൽ രണ്ട് കുട്ടികളെ വയനാട് വടുവൻചാൽ ടൗണിന് സമീപത്തുനിന്നാണ് സംയുക്ത തിരച്ചിലിലൂടെ കണ്ടെത്തിയത്. മൂന്നാമത്തെ കുട്ടിയെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നിലവിൽ മൂന്ന് വിദ്യാർത്ഥികളെയും താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.


​താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പതിവുപോലെ വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ ഇറങ്ങിയ പെൺകുട്ടി ക്ലാസിലെത്തിയിരുന്നില്ല. തുടർന്ന് ക്ലാസ് അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്.


​തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിന് സമീപത്തെ ഒരു പറമ്പിൽ നിന്ന് പെൺകുട്ടിയുടെ സ്കൂൾ യൂണിഫോം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിനിടയിലാണ് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കൊപ്പം പെൺകുട്ടി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം ആരോ അധ്യാപകന് അയച്ചുനൽകുന്നത്. പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തും, പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന അമ്പായത്തോട് സ്വദേശിയുമായ മറ്റൊരു കുട്ടിയും ഇവർക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്നു. തുടർന്നുള്ള ഊർജിതമായ തിരച്ചിലിലാണ് കുട്ടികളെ വയനാട് അതിർത്തിയോട് ചേർന്ന് കണ്ടെത്താനായത്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n