മുണ്ടൂർപ്പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു; യാത്രാക്ലേശത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരം

മുണ്ടൂർപ്പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു; യാത്രാക്ലേശത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരം
മുണ്ടൂർപ്പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു; യാത്രാക്ലേശത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരം
Share  
എഴുത്ത്

News desk

2026 Jun 25, 09:12 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോടഞ്ചേരി: നിർമാണം പൂർത്തിയായ മുണ്ടൂർപ്പാലം താൽക്കാലികമായി വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ ചെറിയൊരു ഭാഗത്തെ നിർമാണം കൂടി ഇനി പൂർത്തിയാകാനുണ്ട്. കനത്ത മഴ മാറിയതിനു ശേഷം മാത്രമേ ഈ പ്രവൃത്തികൾ ചെയ്യുകയുള്ളൂ എന്നതിനാൽ, നിലവിൽ ഈ ഭാഗങ്ങളിൽ ക്വാറിവേസ്റ്റ് നിക്ഷേപിച്ചാണ് തത്കാലം വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം, മലബാറിന്റെ വികസനത്തിൽ നിർണായകമാകുന്ന നിർദിഷ്ട തുരങ്കപാതയിലേക്കുള്ള ഏറ്റവും എളുപ്പവഴി കൂടിയാണ്.


​മുൻ എം.എ.ൽ.എ ലിന്റോ ജോസഫിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ ചെലവഴിച്ചാണ് മുണ്ടൂരിനും കണ്ടപ്പഞ്ചാലിനും ഇടയിലുള്ള ഈ പുതിയ പാലം നിർമിച്ചിരിക്കുന്നത്. 14 മീറ്റർ നീളവും ഫുട്പാത്ത് ഉൾപ്പെടെ 9.70 മീറ്റർ വീതിയുമുള്ള പാലമാണിത്. 1991-ൽ നിർമിച്ച പഴയ ബണ്ടുപാലം പൊളിച്ചുമാറ്റിയാണ് പുതിയത് യാഥാർഥ്യമാക്കിയത്. തോട്ടിൽ തൂണുകൾ ഉറപ്പിച്ചു നിർത്തിയിരുന്ന പഴയ ബണ്ടുപാലം വഴി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും, മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം പതിവാവുകയും ചെയ്തിരുന്നു. കഴിഞ്ഞ മഴക്കാലത്തുപോലും പലതവണ പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊലിച്ച് കൃഷിനാശമുണ്ടായിരുന്നു. എന്നാൽ പുതിയ പാലം വന്നതോടെ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് പൂർണ്ണ പരിഹാരമാകും.


​നാരങ്ങാത്തോട്, ആനക്കാംപൊയിൽ റോഡുകളെ ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർഥ്യമായതോടെ, പ്രദേശവാസികൾക്ക് പുല്ലൂരാംപാറ ചുറ്റിക്കറങ്ങാതെ തന്നെ കുറഞ്ഞ ദൂരത്തിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. ഇത് മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും വലിയ ഊർജം പകരും. മുണ്ടൂരിൽ നിന്ന് ആനക്കാംപൊയിൽ റോഡിലേക്ക് കേവലം രണ്ട് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഈ റോഡ് വികസിപ്പിക്കുന്നതിനായി നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. പാലത്തിനൊപ്പം റോഡിന്റെ വികസനം കൂടി പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും. ഒപ്പം കോടഞ്ചേരി മേഖലയിൽ ഉള്ളവർക്ക് തുരങ്കപാതയിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാനും ഇതിലൂടെ സാധിക്കും.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n