മീത്തലെമുക്കാളിയിൽ അടിപ്പാത വേണം; ചോമ്പാലയിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു

മീത്തലെമുക്കാളിയിൽ അടിപ്പാത വേണം; ചോമ്പാലയിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു
മീത്തലെമുക്കാളിയിൽ അടിപ്പാത വേണം; ചോമ്പാലയിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jun 24, 09:33 AM
SAMUDRA
r

ചോമ്പാല: ദേശീയപാതയിൽ മീത്തലെമുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയകർമസമിതിയുടെ നേതൃത്വത്തിൽ ജനകീയക്കൂട്ടായ്മ‌ സംഘടിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. ചോമ്പാല തുറമുഖത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ, വലിയ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള അടിപ്പാതയാണ് ഇവിടെ അനുവദിക്കേണ്ടതെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ ആവശ്യപ്പെട്ടു.


​ചടങ്ങിൽ എം.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബി, പ്രമോദ് മാട്ടാണ്ടി, അനിത പിലാക്കണ്ടി, ജലജാ വിനോദ്, എം.പി. ബാബു, കെ.പി. രവീന്ദ്രൻ, എ.ടി. ശ്രീധരൻ, കെ.പി. ജയകുമാർ, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, കെ.എ. സുരേന്ദ്രൻ, ഷംസീർ ചോമ്പാല തുടങ്ങിയവർ സംസാരിച്ചു.


​ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർക്ക് പുറമെ ചോമ്പാല ബി.ഇ.എം. സ്‌കൂൾ, സി.എസ്.ഐ. പള്ളി, ചോമ്പാല ബിച്ചുമ്മ പള്ളി, ചോമ്പാൽ ഭഗവതിക്ഷേത്രം എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം ഒട്ടേറെപ്പേർ ഈ ജനകീയക്കൂട്ടായ്മയിൽ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r