തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് നിർമാണം അനിശ്ചിതത്വത്തിൽ

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് നിർമാണം അനിശ്ചിതത്വത്തിൽ
തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് നിർമാണം അനിശ്ചിതത്വത്തിൽ
Share  
എഴുത്ത്

News desk

2026 Jun 23, 09:22 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവമ്പാടി: സ്വന്തമായി സ്ഥലം ലഭ്യമായിട്ട് ഒരു വർഷം കഴിഞ്ഞിട്ടും തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നിലവിൽ ചർച്ച് റോഡിലെ പരിമിതസൗകര്യങ്ങളുള്ള സ്വകാര്യ കെട്ടിടത്തിൽ വൻ തുക വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 2007-ൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് കറ്റിയാട് ഇലഞ്ഞിക്കൽ റോഡിൽ ഓഫീസ് നിർമാണത്തിനായി ഏഴുസെന്റ് ഭൂമി ഇഷ്ടദാനമായി ലഭിച്ചത്.


​മലയിൽ പുത്തൻപുരയിൽ ജോസ്-ആൻസി ജോസഫ് ദമ്പതിമാരുടെ ഭൂമി വിലയ്ക്കുവാങ്ങി എടച്ചേരി ജംഷീർ എന്ന യുവാവാണ് രജിസ്ട്രാർ ഓഫീസിനായി സൗജന്യമായി നൽകിയത്. അന്ന് കെട്ടിടനിർമാണം വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. നിലവിൽ വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്.


​ഓഫീസ് കറ്റിയാടേക്ക് മാറുന്നത് തിരുവമ്പാടി അങ്ങാടിയിലെ ജനത്തിരക്കും വാഹനബാഹുല്യവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൃഷിഭവൻ, ഗവ. മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, നിർമാണത്തിലിരിക്കുന്ന കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന കറ്റിയാട് മേഖലയിലേക്ക് സബ് രജിസ്ട്രാർ ഓഫീസ് കൂടി എത്തുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N