ജനകീയ കൂട്ടായ്മയിൽ റോഡരികിലെ കാട് വെട്ടിമാറ്റി; കക്കയം പാതയിൽ ഇനി സുരക്ഷിത യാത്ര

ജനകീയ കൂട്ടായ്മയിൽ റോഡരികിലെ കാട് വെട്ടിമാറ്റി; കക്കയം പാതയിൽ ഇനി സുരക്ഷിത യാത്ര
ജനകീയ കൂട്ടായ്മയിൽ റോഡരികിലെ കാട് വെട്ടിമാറ്റി; കക്കയം പാതയിൽ ഇനി സുരക്ഷിത യാത്ര
Share  
എഴുത്ത്

News desk

2026 Jun 22, 09:08 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൂരാച്ചുണ്ട്: കഴിഞ്ഞദിവസങ്ങളിൽ കാട്ടാനയിറങ്ങി ഭീതി പരത്തിയ കക്കയത്ത് റോഡരികിലെ അപകടകരമായ കാടുകൾ ജനകീയ പങ്കാളിത്തത്തോടെ വെട്ടിമാറ്റി. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന കക്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള റോഡിലെ കാടുകളാണ് എം.വൈ.സി. കക്കയത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി വൃത്തിയാക്കിയത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. റോഡിലേക്ക് കാട് വളർന്നുനിന്നതുമൂലം വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയായിരുന്നു. കൂടാതെ, പ്രധാന വളവുകളിലെ കാടുകൾ ഡ്രൈവർമാരുടെ കാഴ്ച മറച്ചിരുന്നതിനെക്കുറിച്ചും റോഡിന്റെ വീതിക്കുറവിനെക്കുറിച്ചും 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു.


​തുടർന്ന് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി അബ്രഹാം ഉദ്ഘാടനം ചെയ്തു. എം.വൈ.സി. പ്രസിഡന്റ് സജി കുഴിവേലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജി പള്ളത്തുകാട്ടിൽ, ജോൺസൺ കക്കയം, തോമസ് പുളിക്കൽ, ചാക്കോ വല്ലയിൽ, അരുൺ പാറക്കൽ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെയുള്ള വലിയൊരു സംഘം ആളുകൾ കാടുവെട്ടിത്തെളിക്കൽ ദൗത്യത്തിന് സജീവമായി നേതൃത്വം നൽകി.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n