കൂത്താളി പഞ്ചായത്ത് ഓഫീസിൽ കോൺക്രീറ്റ് അടർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

കൂത്താളി പഞ്ചായത്ത് ഓഫീസിൽ കോൺക്രീറ്റ് അടർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കൂത്താളി പഞ്ചായത്ത് ഓഫീസിൽ കോൺക്രീറ്റ് അടർന്നുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Jun 21, 07:37 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് ഓഫീസിലെ മേൽക്കൂരയിലെ സ്ലാബിന്റെ കോൺക്രീറ്റ് അടർന്നുവീണ് ഇന്റേൺഷിപ്പിനെത്തിയ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. തൊട്ടിൽപ്പാലം സ്വദേശിനി ശ്വേതയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയിൽ അഞ്ച് തുന്നലുകളുണ്ട്.


​ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ഓഫീസ് മുറിയിൽ അപ്രതീക്ഷിത അപകടമുണ്ടായത്. കസേരയിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ശ്വേതയുടെ തലയിലേക്ക് സ്ലാബിന്റെ മൂലയിലുള്ള വലിയൊരു കോൺക്രീറ്റ് ഭാഗം പൊട്ടി വീഴുകയായിരുന്നു. ഡിഗ്രി പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കി ശനിയാഴ്ച തന്നെ മടങ്ങാനിരിക്കെയാണ് വിദ്യാർത്ഥിനിക്ക് ഈ ദുരനുഭവം ഉണ്ടായത്.


​ഏകദേശം 58 വർഷത്തെ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും, കാലപ്പഴക്കമുള്ള ഈ കെട്ടിടം പുനർനിർമ്മിക്കുന്നത് ഭരണസമിതിയുടെ സജീവ പരിഗണനയിലിരിക്കെയാണ് അപകടം സംഭവിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ വ്യക്തമാക്കി.


​കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ആദ്യ വർക്കിങ് ഗ്രൂപ്പിലും ആസൂത്രണ സമിതിയിലും ചർച്ച ചെയ്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ ഫണ്ടിനായി എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n