കുന്ദമംഗലം: ഇവിടെ ടെലിഫോൺ എക്‌സ്‌ചേഞ്ചിനു സമീപമുള്ള 250 കെ.വി. ട്രാൻസ്ഫോർമറിൻ്റെ എൽ.ടി. ഭാഗത്തെ കേബിളിന് ശനിയാഴ്‌ച രാവിലെ തീപിടിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാർ ഉടനടി എത്തി തീയണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.
അപകടത്തെ തുടർന്ന് ഈ പ്രദേശത്ത് ദിവസം മുഴുവൻ വൈദ്യുതി മുടങ്ങുകയുണ്ടായി. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി കേബിൾ മാറ്റിയെങ്കിലും തകരാർ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന്, നിലവിലുണ്ടായിരുന്ന ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കോഴിക്കോട് സ്റ്റോറിൽനിന്ന് പുതിയ ട്രാൻസ്ഫോർമർ എത്തിച്ച് സ്ഥാപിച്ച ശേഷമാണ് പ്രദേശത്തെ വൈദ്യുതിവിതരണം പൂർണമായി പുനഃസ്ഥാപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















