കായണ്ണബസാർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ തിരുമംഗലംകുന്ന് നിവാസികൾ പൈക്കടവത്ത് തോടിന് മറുകര കടക്കാൻ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യമുയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുൻ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്‌ത്യൻ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തോടിനുകുറുകെ പാലം നിർമിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുൻവാർഡ് അംഗം കെ.കെ. നാരായണന്റെ ശ്രമഫലമായിട്ടായിരുന്നു ഈ തുക ലഭ്യമാക്കിയത്. എന്നാൽ, ടെൻഡറെടുത്ത കരാറുകാരൻ നിർമാണ സ്ഥലത്ത് ഒരു ലോഡ് മെറ്റൽ ഇറക്കിയതല്ലാതെ കഴിഞ്ഞ നാലുമാസമായിട്ടും പണി തുടങ്ങിയിട്ടില്ല.
മഴക്കാലമാകുന്നതോടെ കോൺക്രീറ്റ് പാലത്തിലൂടെ യാത്ര ചെയ്യാമെന്നു കരുതിയിരുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ഇപ്പോൾ വലിയ പ്രയാസത്തിലാണിവിടെ. തോടിന് മറുകരയിൽ താത്കാലിക റോഡുണ്ടെങ്കിലും കോൺക്രീറ്റ് പാലമില്ലാത്തതിനാൽ വാഹനങ്ങൾക്ക് ഇക്കരെയെത്താൻ സാധിക്കില്ല. ഗ്രാമത്തിലെ മറ്റു ഭാഗങ്ങളിലെല്ലാം റോഡുകളും പാലങ്ങളും വന്നിട്ടും ഈ പ്രദേശത്തോട് മാത്രം അവഗണന തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഴ ശക്താമായതോടെ നിലവിൽ അക്കരെ കടക്കാൻ നാട്ടുകാർ താത്കാലികമായി കവുങ്ങുകൾ ഉപയോഗിച്ചാണ് മരപ്പാലം നിർമിച്ചിരിക്കുന്നത്. അനുവദിച്ച പാലത്തിനായി കാത്തിരുന്ന് മടുത്താണ് മരപ്പാലം തീർത്തതെന്ന് പ്രദേശവാസിയായ ടി.കെ. ലിനീഷ് പറയുന്നു. പാലം നിർമാണത്തിനായി ഉദ്യോഗസ്ഥർ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും മഴക്കാലം കഴിഞ്ഞിട്ടേ ഇനി പണി തുടങ്ങാനാവൂ എന്ന നിലപാടിലാണ് കരാറുകാരൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














