ഒളവണ്ണയിൽ പകർച്ചവ്യാധി ഭീഷണി രൂക്ഷമാകുന്നു; ജലാശയങ്ങളും ഓടകളും മാലിന്യകേന്ദ്രങ്ങളായതോടെ ഡെങ്കിപ്പനിക്കെതിരെ തീവ്ര പ്രതിരോധം

ഒളവണ്ണയിൽ പകർച്ചവ്യാധി ഭീഷണി രൂക്ഷമാകുന്നു; ജലാശയങ്ങളും ഓടകളും മാലിന്യകേന്ദ്രങ്ങളായതോടെ ഡെങ്കിപ്പനിക്കെതിരെ തീവ്ര പ്രതിരോധം
ഒളവണ്ണയിൽ പകർച്ചവ്യാധി ഭീഷണി രൂക്ഷമാകുന്നു; ജലാശയങ്ങളും ഓടകളും മാലിന്യകേന്ദ്രങ്ങളായതോടെ ഡെങ്കിപ്പനിക്കെതിരെ തീവ്ര പ്രതിരോധം
Share  
എഴുത്ത്

News desk

2026 Jun 17, 08:39 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പന്തീരാങ്കാവ് ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗെല്ല, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ഒന്നിനുപുറകെ ഒന്നായി പടർന്നുപിടിക്കുന്നു. പ്രദേശത്തെ ജലാശയങ്ങളും ഓടകളും വലിയതോതിൽ മാലിന്യകേന്ദ്രങ്ങളായതാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. കഴിഞ്ഞ ഡിസംബർ വരെ ഇരുനൂറിലധികം പേരാണ് ഇവിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഇതിനുപിന്നാലെ ജനുവരി മുതൽ ഡെങ്കിപ്പനിയും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ അഞ്ചര മാസത്തിനിടെ ഒളവണ്ണയിൽ മാത്രം 228 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനിടയിലാണ് ആശങ്ക കൂട്ടി ഷിഗെല്ലയും പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 17 പേർ ഡെങ്കിപ്പനിയും, രണ്ടുപേർ മഞ്ഞപ്പിത്തവും, ഒരാൾ മലമ്പനിയും ബാധിച്ച് ചികിത്സയിലുണ്ടെന്ന് ഹെൽത്ത് സൂപ്പർവൈസർ വി.കെ. പത്മനാഭൻ അറിയിച്ചു. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി ഒളവണ്ണ ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി തീവ്ര പ്രതിരോധപരിപാടികൾ ഇപ്പോൾ ഊർജിതമാക്കിയിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N