പൊതുജന പങ്കാളിത്തത്തോടെ കാട് വെട്ടിമാറ്റി; കൂരാച്ചുണ്ടിൽ കാട്ടാന പ്രതിരോധത്തിന് വഴിതെളിഞ്ഞു

പൊതുജന പങ്കാളിത്തത്തോടെ കാട് വെട്ടിമാറ്റി; കൂരാച്ചുണ്ടിൽ കാട്ടാന പ്രതിരോധത്തിന് വഴിതെളിഞ്ഞു
പൊതുജന പങ്കാളിത്തത്തോടെ കാട് വെട്ടിമാറ്റി; കൂരാച്ചുണ്ടിൽ കാട്ടാന പ്രതിരോധത്തിന് വഴിതെളിഞ്ഞു
Share  
എഴുത്ത്

News desk

2026 Jun 16, 08:52 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങിയ ഓട്ടപ്പാലം, മണ്ടോപ്പാറ ഭാഗങ്ങളിലെ ഇറിഗേഷൻ ഭൂമിയിലെ കാട് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ വെട്ടിമാറ്റി. ഇറിഗേഷൻ ഭൂമിയിൽ കാട് വളർന്ന് ആനകൾ ഇടത്താവളമാക്കിയത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായിരുന്നു. കാട് വെട്ടിമാറ്റിയതോടെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി.) ഇനി പ്രദേശത്ത് എളുപ്പത്തിൽ പട്രോളിങ് നടത്താൻ സാധിക്കും. മരങ്ങൾ വീണ് തടസ്സപ്പെട്ടിരുന്ന റോഡ് ജെ.സി.ബി. ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്.


​കാടുവെട്ടൽ ദൗത്യം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പ്രബീഷ് തളിയോത്ത്, ചെറിയാൻ ജോസഫ് അറക്കൽ, ജോസ് വെളിയത്ത്, അഡ്വ. വി.കെ ഹസീന, എൻ.കെ. കുഞ്ഞമ്മദ് എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഇറിഗേഷൻ, പോലീസ്, വനംവകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, ഹെൽത്ത് വകുപ്പ് ഉദ്യോഗസ്ഥരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൂരാച്ചുണ്ട് റെസ്ക്യൂ ടീം, യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ബ്രിഗേഡ്, ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ്, പി.ആർ.ടി. അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുൾപ്പെടെ ഇരുനൂറിലധികം ആളുകളാണ് ഈ ജനകീയ ദൗത്യത്തിൽ പങ്കാളികളായത്.


​പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കുന്നതിനായി വി.ടി. സൂരജ് എം.എൽ.എ. സ്ഥലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കളക്ടർ, ഡി.എഫ്.ഒ. എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച ബോട്ട് നിലവിൽ റിസർവോയറിൽ പട്രോളിങ് നടത്തുന്നുണ്ട്. വനംവകുപ്പിന്റെ ആർ.ആർ.ടി. ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ പ്രദേശത്ത് ഫെൻസിങ് പ്രവൃത്തികൾ ആരംഭിക്കും. കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N