വടകര: പഴയ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ പൊതുശൗചാലയം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങിയതോടെ, യാത്രക്കാർക്കും ബസ് ജീവനക്കാർക്കുമായി അടിയന്തര ബദൽസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആധുനിക സൗകര്യങ്ങളോടെ 32 ലക്ഷം രൂപ ചെലവിൽ പുതിയ ശൗചാലയം നിർമിക്കുന്നതിനാണ് നിലവിലുള്ളത് പൊളിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും വരെ താൽക്കാലിക സംവിധാനം ഒരുക്കാത്തത് വൻ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ആക്ഷേപം.
പഴയ ബസ് സ്റ്റാൻഡിലെ ശൗചാലയം പൊളിച്ചാൽ സാംസ്കാരിക ചത്വരത്തിലെയും ദ്വാരക ബിൽഡിങ്ങിലെയും സൗകര്യങ്ങൾ ഉപയോഗിക്കാമെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ, ദ്വാരക ബിൽഡിങ്ങിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതും സാംസ്കാരിക ചത്വരം ഏറെ ദൂരത്തിലായതും തിരിച്ചടിയാണ്. നിലവിൽ ലിങ്ക് റോഡിലെ ബസുകൾ കൂടി പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതോടെ ബസ് ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ദൂരെയുള്ള ശൗചാലയങ്ങളെ ആശ്രയിക്കുക പ്രായോഗികമല്ല. ഇതിനുപുറമേ, പഴയ സ്റ്റാൻഡിലെ നിലവിലെ ശൗചാലയത്തിന് സമീപമുള്ള ഇ-ടോയ്‌ലറ്റും ഇപ്പോൾ പൂർണ്ണമായും പ്രവർത്തനരഹിതമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















