പുല്ലംപൊയിൽ: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് നീളംപാറ പുല്ലംപൊയിൽ ഭാഗത്ത് പരസ്യമായി മാലിന്യം വലിച്ചെറിയുന്നത് പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു. സമീപത്തെ അങ്ങാടിയിൽ നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങളാണ് വ്യാപകമായി റോഡരികിലേക്ക് തള്ളുന്നത്.
മഴക്കാലം ശക്തമായതോടെ ഈ മാലിന്യങ്ങൾ ചീഞ്ഞഴുകി കടുത്ത ദുർഗന്ധം വമിക്കുന്നതിനൊപ്പം പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. സന്ധ്യ മയങ്ങിയാൽ കൊതുകുശല്യം കാരണം വീടുകളിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. അങ്ങാടിയിലെ അവശിഷ്ടങ്ങൾ ദിനംപ്രതി മലിനജലത്തിലേക്ക് ഒഴുക്കിവിടുന്നതും ഇവിടെ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ജനവാസമേഖലയിലെ ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവർത്തകൻ പി.സി. നജീബ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















