ചെറുവണ്ണൂരിൽ യാത്രാദുരിതം തുടരുന്നു: സർവീസ് റോഡ് ടാറിങ് വൈകുന്നതിൽ പ്രതിഷേധം

ചെറുവണ്ണൂരിൽ യാത്രാദുരിതം തുടരുന്നു: സർവീസ് റോഡ് ടാറിങ് വൈകുന്നതിൽ പ്രതിഷേധം
ചെറുവണ്ണൂരിൽ യാത്രാദുരിതം തുടരുന്നു: സർവീസ് റോഡ് ടാറിങ് വൈകുന്നതിൽ പ്രതിഷേധം
Share  
എഴുത്ത്

News desk

2026 Jun 14, 09:13 AM
SAMUDRA
NISH
mannan
mn
e

ചെറുവണ്ണൂർ: മേൽപ്പാല നിർമാണം പുരോഗമിക്കുന്ന ചെറുവണ്ണൂരിൽ സർവീസ് റോഡ് ടാറിങ് വൈകുന്നതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈകുന്നേരത്തോടെ വില്ലേജ് ഓഫീസ് വരെ നീണ്ട വലിയ വാഹനക്യൂവാണ് ഇവിടെ രൂപപ്പെട്ടത്.


​തകർന്നുകിടക്കുന്ന സർവീസ് റോഡിൻ്റെ ശോച്യാവസ്ഥ കാരണം വളരെ പതുക്കെ മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നത്. വെയിൽ തെളിയുന്ന മുറയ്ക്ക് സർവീസ് റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ അറിയിച്ചിരുന്നുവെങ്കിലും ടാറിങ് വൈകുന്നത് യാത്രാക്ലേശം ഇരട്ടിയാക്കുകയാണ്. ഇതിനുപുറമേ, ഹെവി വാഹനങ്ങൾ ഒഴികെയുള്ളവ മോഡേൺ റോഡ് വഴി കൊളത്തറയിലൂടെ തിരിച്ചുവിടണമെന്ന ആദ്യ ദിവസങ്ങളിലെ തീരുമാനം ഇപ്പോൾ അട്ടിമറിക്കപ്പെടുന്നതായും, വാഹനങ്ങൾ ക്രമം തെറ്റിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.


​അതേസമയം, കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരം ബി.സി. റോഡിൽനിന്ന് ചെറുവണ്ണൂർ ഭാഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത് ഈ ഭാഗത്തെ കുരുക്കിന് ഏറക്കുറെ ശമനമുണ്ടാക്കിയിട്ടുണ്ട്. കളക്ടറുടെ അധ്യക്ഷതയിൽ എടുത്ത മറ്റു തീരുമാനങ്ങൾ കൂടി അടിയന്തരമായി പ്രാവർത്തികമാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m