കായണ്ണബസാറിലെ റോഡിൽ വെള്ളക്കെട്ട്: ദുരിതത്തിലായി യാത്രക്കാരും വിദ്യാർഥികളും

കായണ്ണബസാറിലെ റോഡിൽ വെള്ളക്കെട്ട്: ദുരിതത്തിലായി യാത്രക്കാരും വിദ്യാർഥികളും
കായണ്ണബസാറിലെ റോഡിൽ വെള്ളക്കെട്ട്: ദുരിതത്തിലായി യാത്രക്കാരും വിദ്യാർഥികളും
Share  
എഴുത്ത്

News desk

2026 Jun 12, 08:33 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കായണ്ണബസാർ: കായണ്ണ രണ്ടാം വാർഡിലെ മൂത്തുവൻ വീട്ടിൽ താഴെയുള്ള റോഡിലെ കടുത്ത വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. റോഡ് താഴ്ത്തി ടാറിങ് നടത്തിയതും, മണ്ണ് വന്ന് മൂടിയതിനെ തുടർന്ന് ഓവുചാലുകൾ അടഞ്ഞതുമാണ് ഇവിടെ വെള്ളം ഒഴിഞ്ഞുപോകാതെ തളംകെട്ടി നിൽക്കാൻ കാരണം. ഇതോടെ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ചെളിവെള്ളത്തിലൂടെ നടക്കേണ്ട അവസ്ഥയിലാണ്.


​റോഡിലെ വളവിൽത്തന്നെ വെള്ളക്കെട്ടുള്ളത് ഇരുചക്ര വാഹനയാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. മഴക്കാലത്ത് കാൽ വഴുതി പലരും ഇവിടെ ചെളിയിൽ വീണിട്ടുമുണ്ട്. മഴ ശക്തമാകുമ്പോൾ റോഡിൽ വെള്ളമുയരുന്നതിനാൽ തപ്പിത്തടഞ്ഞ് നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഓവുചാലുകൾ താൽക്കാലികമായെങ്കിലും തുറന്നു കൊടുത്താൽ ഈ വെള്ളക്കെട്ടിന് വലിയൊരു പരിഹാരമാകുമെന്നും, അധികൃതർ എത്രയും വേഗം ഇടപെട്ട് ഈ യാത്രാക്ലേശം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N