തോടും വയലും പ്ലാസ്റ്റിക് മാലിന്യവും മണ്ണിട്ടുമൂടി നികത്താൻ ശ്രമം; പ്രവൃത്തി തടഞ്ഞ് ഡി.വൈ.എഫ്.ഐ.

തോടും വയലും പ്ലാസ്റ്റിക് മാലിന്യവും മണ്ണിട്ടുമൂടി നികത്താൻ ശ്രമം; പ്രവൃത്തി തടഞ്ഞ് ഡി.വൈ.എഫ്.ഐ.
തോടും വയലും പ്ലാസ്റ്റിക് മാലിന്യവും മണ്ണിട്ടുമൂടി നികത്താൻ ശ്രമം; പ്രവൃത്തി തടഞ്ഞ് ഡി.വൈ.എഫ്.ഐ.
Share  
എഴുത്ത്

News desk

2026 Jun 11, 09:25 AM
SAMUDRA
NISH
mannan
mn
e

കന്നുകുളം: വാണിമേൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട കന്നുകുളം അയ്യപ്പഭജനമഠത്തിന് സമീപത്തെ തോടും വയലും സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തുന്നതായി പരാതി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വൻതോതിലുള്ള മാലിന്യങ്ങൾ തള്ളിയാണ് ഇവിടെ വയൽ നികത്താൻ ശ്രമം നടന്നത്. പ്രദേശവാസികളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ തോട്ടിലേക്ക് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചാക്കുകളിലാക്കി തള്ളിയതിനെ തുടർന്ന് നിലവിൽ നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. വയലിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, മരക്കുറ്റികൾ തുടങ്ങിയവ നിക്ഷേപിച്ച ശേഷം അതിനു മുകളിൽ മണ്ണടിച്ചാണ് നിയമവിരുദ്ധമായി നികത്തൽ നടത്തിയത്.


​തോടും വയലും ഇത്തരത്തിൽ വ്യാപകമായി മണ്ണിട്ട് നികത്തുന്ന പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഡി.വൈ.എഫ്.ഐ. വാണിമേൽ മേഖലാ കമ്മിറ്റി സ്ഥലത്തെത്തി നിർമാണപ്രവർത്തനങ്ങൾ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവർക്ക് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയതായും ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m