മഴക്കാലത്തെ റോഡുനവീകരണം: ബാലുശ്ശേരിയിൽ ബൈപ്പാസ് റോഡ് ചളിക്കുളമായി, നാട്ടുകാർ ദുരിതത്തിൽ

മഴക്കാലത്തെ റോഡുനവീകരണം: ബാലുശ്ശേരിയിൽ ബൈപ്പാസ് റോഡ് ചളിക്കുളമായി, നാട്ടുകാർ ദുരിതത്തിൽ
മഴക്കാലത്തെ റോഡുനവീകരണം: ബാലുശ്ശേരിയിൽ ബൈപ്പാസ് റോഡ് ചളിക്കുളമായി, നാട്ടുകാർ ദുരിതത്തിൽ
Share  
എഴുത്ത്

News desk

2026 Jun 06, 08:55 AM
SAMUDRA
r
kkn
mod
ln
nis
jj

ബാലുശ്ശേരി: ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽനിന്ന് സംസ്ഥാനപാതയിലെ അറപ്പിടിക ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡായ മഞ്ഞപ്പാലം-തയ്യിൽപ്പീടിക റോഡിന്റെ നവീകരണ പ്രവൃത്തി മഴക്കാലത്ത് ആരംഭിച്ചത് നാട്ടുകാർക്ക് വലിയ ദുരിതമാകുന്നു. നിലവിൽ റോഡരികിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. മഴ ശക്തമായതോടെ റോഡ് പൂർണ്ണമായും ചളിക്കുണ്ടായി മാറി. റോഡ് നവീകരണത്തോടൊപ്പം ജലജീവൻ മിഷന്റെ പൈപ്പിടൽ പ്രവൃത്തികൂടി നടക്കുന്നതാണ് പ്രദേശവാസികളുടെ യാത്രാക്ലേശം ഇരട്ടിയാക്കിയത്.


​വേനൽക്കാലത്തുതന്നെ ടാർ പൊളിച്ചുനീക്കിയ റോഡിലൂടെ മുൻപുതന്നെ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമായിരുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും നിർമാണ പ്രവൃത്തികൾ വളരെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാൽ മഴ തുടങ്ങിയതോടെ നിർമാണ പ്രവൃത്തികൾ പെട്ടെന്ന് ആരംഭിച്ചതാണ് പ്രദേശവാസികളെ വലച്ചത്.


​മഞ്ഞപ്പുഴയോരത്തുകൂടി കടന്നുപോകുന്ന ഈ റോഡിൽ മുൻവർഷങ്ങളിലെ മഴക്കാലത്ത് പുഴയിലെ വെള്ളം പരന്നൊഴുകി റോഡ് മുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്ന പ്രധാന ബൈപ്പാസാണിത്. റോഡ് തകർന്നതോടെ ഇനി അതിനും സാധ്യമല്ലാത്ത അവസ്ഥയായി. മഞ്ഞപ്പാലം മുതൽ തയ്യിൽപ്പീടിക വരെയുള്ള ഭാഗത്തെ യാത്രാദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK