കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മലയോര മേഖലയിൽ മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മലയോര മേഖലയിൽ മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു
കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മലയോര മേഖലയിൽ മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു
Share  
എഴുത്ത്

News desk

2026 Jun 01, 09:18 AM
SAMUDRA
r

തിരുവമ്പാടി: വർഷകാലത്തിന്റെ വരവറിയിച്ച് മലയോര മേഖലയിൽ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. ഞായറാഴ്ച വൈകുന്നേരം തിമിർത്തുപെയ്ത മഴയിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീഴുകയും വലിയ തോതിൽ വിളനാശമുണ്ടാവുകയും ചെയ്തു. മരങ്ങൾ വീണ് വൈദ്യുതലൈനുകൾ പൊട്ടിയതിനെ തുടർന്ന് മേഖലയിലെ പലയിടങ്ങളിലും പൂർണ്ണമായി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.


​കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്‌ഷന്റെ പരിധിയിൽ വരുന്ന പുല്ലൂരാംപാറ, പള്ളിപ്പടി, പുന്നക്കൽ, ആനക്കാംപൊയിൽ, പൊന്നാങ്കയം, ഉറുമി തുടങ്ങിയ സ്ഥലങ്ങളിലാണ് ലൈനുകളും വൈദ്യുതത്തൂണുകളും തകർന്ന് കനത്ത നാശനഷ്ടമുണ്ടായത്. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കാളിയാമ്പുഴ ഭാഗത്ത് തെങ്ങും വൈദ്യുതത്തൂണും റോഡിലേക്ക് വീണതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുമ്പച്ചാൽ റോഡിൽ തേക്ക് കടപുഴകി ട്രാൻസ്ഫോർമറിന് മുകളിലേക്ക് വീഴുകയും വൈദ്യുതത്തൂൺ റോഡിൽ പതിക്കുകയും ചെയ്തു.


​കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി-പൂവാറൻതോട് റോഡിൽ ഉറുമി എന്ന സ്ഥലത്ത് മരം വീണതിനെ തുടർന്ന് ഈ വഴിയിലുള്ള ഗതാഗതം ഏറെനേരം പൂർണ്ണമായും സ്തംഭിച്ചു. വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മേഖലയിലെ പുഴകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r