സ്കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം: കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിൽ പ്രതിഷേധവുമായി ബി.ജെ.പി

സ്കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം: കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിൽ പ്രതിഷേധവുമായി ബി.ജെ.പി
സ്കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം: കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിൽ പ്രതിഷേധവുമായി ബി.ജെ.പി
Share  
എഴുത്ത്

News desk

2026 May 31, 03:50 PM
SAMUDRA
r

കുറവിലങ്ങാട്: സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും, കുറവിലങ്ങാട് പള്ളിക്കവലയിലെ രൂക്ഷമായ മാലിന്യ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സാധിക്കാതെ പഞ്ചായത്ത് ഭരണസമിതി ഇരുട്ടിൽ തപ്പുന്നതായി ആക്ഷേപം. പള്ളി പരിസരത്തുനിന്നും പെയ്തുവരുന്നതുമായ വെള്ളം ഒഴുകിപ്പോകേണ്ട ഓട, ബൈപ്പാസിന് സമീപം എം.സി റോഡിനേക്കാൾ ഉയരത്തിൽ മണ്ണിട്ട് നികത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. അധികൃതരുടെ ഒത്താശയോടെയാണ് ഈ അനധികൃത നിലംനികത്തൽ നടന്നിട്ടുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു.


​ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ, മഴ പെയ്യുമ്പോൾ റോഡിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. അതിവേഗത്തിൽ പോകുന്ന വലിയ വാഹനങ്ങൾ കാരണം ഈ മലിനജലം കാൽനടയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ശരീരത്തിലേക്ക് തെറിക്കുന്നത് പതിവായിട്ടുണ്ട്. മഴക്കാല സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സമയത്ത് സാധാരണക്കാരെ രോഗാവസ്ഥയിലേക്ക് തള്ളിവിടുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ ബി.ജെ.പി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


​വിഷയത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് മണ്ഡലം പ്രസിഡന്റ്‌ സിജോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താനാണ് മണ്ഡലം യോഗത്തിന്റെ തീരുമാനം. ഇതിനിടെ, വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലം ബി.ജെ.പി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന കൗൺസിൽ അംഗം റ്റി.എ. ഹരികൃഷ്ണൻ, സിജോ സെബാസ്റ്റ്യൻ, സി.എം. പവിത്രൻ, ഷിജോ എസ്.ആർ, റ്റി.കെ. ബാബു, സുരേഷ് കണ്ടത്തിൽ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r