ഒളവണ്ണ ചുങ്കത്ത് രണ്ടുവീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; സംരക്ഷണഭിത്തി തകർന്നു

ഒളവണ്ണ ചുങ്കത്ത് രണ്ടുവീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; സംരക്ഷണഭിത്തി തകർന്നു
ഒളവണ്ണ ചുങ്കത്ത് രണ്ടുവീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; സംരക്ഷണഭിത്തി തകർന്നു
Share  
എഴുത്ത്

News desk

2026 May 30, 08:41 AM
SAMUDRA
r

ഒളവണ്ണ: കോഴിക്കോട് ഒളവണ്ണ ചുങ്കത്ത് വീടിന് പിൻവശത്തെ പറമ്പ് മണ്ണെടുത്ത് താഴ്ത്തിയതിനെത്തുടർന്ന് രണ്ട് കുടുംബങ്ങൾ കടുത്ത മണ്ണിടിച്ചിൽ ഭീഷണിയിൽ. ഒളവണ്ണ ചുങ്കത്ത് തലപ്പണക്ഷേത്രത്തിനു സമീപം താമസിക്കുന്ന മനക്കൽ ഷൈജു, കമ്പിളിമീത്തൽ മണി എന്നിവരുടെ വീടുകൾക്കാണ് ഈ ദുരവസ്ഥയുള്ളത്. വർഷങ്ങൾക്കുമുൻപ് അതിർത്തി സുരക്ഷിതമായി കരിങ്കല്ലുകൊണ്ട് കെട്ടിത്തരാമെന്ന് വാഗ്ദാനം നൽകി പറമ്പിൽ നിന്ന് വലിയ തോതിൽ മണ്ണിടിച്ച് കടത്തുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ, ഈ വാക്ക് പാലിക്കാതെ വെറും ചെങ്കല്ല് ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത രീതിയിലാണ് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചതെന്നാണ് ആക്ഷേപം.


​കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഷൈജുവിന്റെ വീടിന് പുറകിലുള്ള 10 മീറ്ററോളം ഉയരമുള്ള ഈ ചെങ്കൽക്കെട്ട് പൂർണമായി തകർന്നുവീണു. ഇതോടെ വീടിന്റെ തറയോട് ചേർന്ന ഭാഗം വരെ മണ്ണൊലിച്ച് പോവുകയും ചുമരുകളിൽ വലിയ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടടുത്തുള്ള മണിയുടെ പറമ്പിന്റെ അതിർത്തിയും ഇപ്പോൾ ഇടിഞ്ഞുതുടങ്ങിയ അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ കൂടുതൽ മണ്ണിടിച്ചിലുണ്ടായാൽ വീടുകൾ തകരുമെന്ന ആശങ്കയിലാണ് ഇരു കുടുംബങ്ങളും കഴിയുന്നത്. സ്ഥലത്തിന്റെ ഉടമയുമായി സംസാരിച്ചിട്ടും അനുകൂലമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ഷൈജു പന്തീരാങ്കാവ് പോലീസിലും ഒളവണ്ണ വില്ലേജ് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r