കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം: വടകരയിലെ ദേശീയപാതാ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് ഭീഷണി

കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം: വടകരയിലെ ദേശീയപാതാ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് ഭീഷണി
കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം: വടകരയിലെ ദേശീയപാതാ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് ഭീഷണി
Share  
എഴുത്ത്

News desk

2026 May 28, 09:39 AM
SAMUDRA
r

വടകര: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദേശീയപാതാ സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടിയില്ലാത്തതിൽ ആശങ്ക. സർവീസ് റോഡിനോട് ചേർന്ന് ഓവുചാലുകളുണ്ടെങ്കിലും റോഡിലെ വെള്ളം ഇതിലേക്ക് ഒഴുകിപ്പോകാൻ ശാസ്ത്രീയമായ വഴികളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഓവുചാൽ സ്ലാബിന്റെ മുകളിലുള്ള ചെറിയ ദ്വാരങ്ങൾ ഭൂരിഭാഗവും മണ്ണും മാലിന്യങ്ങളും അടിഞ്ഞ് അടഞ്ഞുകിടക്കുകയാണ്.


​കഴിഞ്ഞ വേനൽമഴ പെയ്തപ്പോൾ തന്നെ സർവീസ് റോഡുകളിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ചോറോട്, വടകര ആശ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ സർവീസ് റോഡിലെ വെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങി വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വടകര ബൈപ്പാസിലെ ഓവുചാലുകളുടെ ദ്വാരങ്ങളും പൂർണ്ണമായി അടഞ്ഞ നിലയിലാണ്. പലയിടത്തും സർവീസ് റോഡിനേക്കാൾ ഉയർന്ന നിലയിലാണ് ഓവുചാൽ സ്ലാബുകൾ നിർമിച്ചിരിക്കുന്നത് എന്നതിനാൽ റോഡിലെ വെള്ളം ഓവുചാലിലേക്ക് കടക്കാതെ റോഡിലൂടെ പരന്നൊഴുകുകയാണ് ചെയ്യുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി., കെ.കെ. രമ എം.എൽ.എ. എന്നിവർ ദേശീയപാതാ അതോറിറ്റിയോട് (NHAI) ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.


​മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മുക്കാളി മുതൽ പാലോളിപ്പാലം വരെയുള്ള ഭൂരിഭാഗം മേഖലകളിലും സർവീസ് റോഡ് വഴി മാത്രമാണ് നിലവിൽ വാഹനഗതാഗതം സാധ്യമാകുന്നത്. കണ്ണുക്കര, മടപ്പള്ളി, നാദാപുരം റോഡ്, കൈനാട്ടി, ചോറോട്, പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെയുള്ള വടകര ബൈപ്പാസ് എന്നിവിടങ്ങളിലെല്ലാം 90 ശതമാനം വാഹനങ്ങളും സർവീസ് റോഡിനെയാണ് ആശ്രയിക്കുന്നത്. നിലവിൽ തന്നെ ഇവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മഴക്കാലം ആരംഭിച്ച് വെള്ളക്കെട്ടും കുഴികളും രൂപപ്പെടുന്നതോടെ സർവീസ് റോഡുകളിലെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുമെന്ന ഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r