കുട്ടോത്ത്-ലോകനാർകാവ് റോഡ് നവീകരണം ആരംഭിച്ചു

കുട്ടോത്ത്-ലോകനാർകാവ് റോഡ് നവീകരണം ആരംഭിച്ചു
കുട്ടോത്ത്-ലോകനാർകാവ് റോഡ് നവീകരണം ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 May 22, 09:57 AM
SAMUDRA
r

വടകര: ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന യാത്രാമാർഗങ്ങളിലൊന്നായ കുട്ടോത്ത്-ലോകനാർകാവ് റോഡിന്റെ നവീകരണപ്രവൃത്തികൾക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ, എം.എൽ.എ. ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപ, ഗ്രാമപ്പഞ്ചായത്തിന്റെ 20 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ എന്നിവയുൾപ്പെടെ ആകെ 95 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. പ്രശസ്ത നിർമാണ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ കരാർ ചുമതല.


​ആകെ 700 മീറ്റർ നീളമുള്ള റോഡ്, വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 7 മീറ്റർ വീതിയിലാകും യാത്രക്കാർക്ക് തുറന്നുനൽകുക. ഇതിൽ 5 മീറ്റർ വീതിയിൽ ടാറിങ്ങും, ഒരു മീറ്റർ വീതിയിൽ ഓവുചാലും, ശേഷിക്കുന്ന ഇരുവശങ്ങളിലുമായി അര മീറ്റർ വീതം റോഡിലെ വെള്ളം ഓവുചാലിലേക്ക് ഒഴുക്കിക്കളയാനുള്ള പ്രത്യേക സംവിധാനവും ഒരുക്കും. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്ന ഈ റോഡിൽ വീതിക്കുറവ് മൂലം കടുത്ത ഗതാഗതക്കുരുക്ക് പതിവായിരുന്നു. വീതി കൂട്ടുന്നതിനായി പ്രദേശത്തെ വസ്തു ഉടമകൾ തങ്ങളുടെ സ്ഥലം വിട്ടുനൽകിയതോടെയാണ് നവീകരണത്തിന് വഴിയൊരുങ്ങിയത്.


​ലോകനാർകാവ് ക്ഷേത്രത്തിന് പുറമേ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് ഓഫീസുകളിലേക്കും പോകുന്നവർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡ് പൂർണ്ണമായി തകർന്നുകിടന്നതിനാൽ മുൻപ് യാത്ര ദുഷ്കരമാവുകയും വലിയ രീതിയിലുള്ള ജനപ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. നിലവിൽ നാട്ടുകാരിൽ നിന്നും തുക സ്വരൂപിച്ച് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ മതിലുകൾ കെട്ടുന്ന പ്രവൃത്തിയും സമാന്തരമായി നടക്കുന്നുണ്ട്. ജനകീയ സമിതിയുടെ മാസങ്ങൾ നീണ്ട നിരന്തരമായ പരിശ്രമങ്ങളുടെയും കൂട്ടായ്മയുടെയും ഫലമായാണ് നാടിന്റെ ഈ സ്വപ്ന പദ്ധതി ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r