കക്കട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ ആശങ്കയിൽ

കക്കട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ ആശങ്കയിൽ
കക്കട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ ആശങ്കയിൽ
Share  
എഴുത്ത്

News desk

2026 May 22, 09:55 AM
SAMUDRA
r

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജനവാസകേന്ദ്രത്തിനു സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കുന്നുമ്മൽ തോടിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളക്കെട്ടിലാണ് സാമൂഹികവിരുദ്ധർ മാലിന്യം നിക്ഷേപിച്ചത്. ഇതേ സ്ഥലത്ത് മുൻപും സമാനമായ രീതിയിൽ മാലിന്യം തള്ളിയിരുന്നു. വെള്ളത്തിനു മുകളിൽ മലിനജലം പൊങ്ങിനിൽക്കാനും പ്രദേശത്താകെ കടുത്ത ദുർഗന്ധം വമിക്കാനും തുടങ്ങിയതോടെയാണ് പരിസരവാസികൾ വിവരം അറിഞ്ഞത്.


​കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയപ്പോൾ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കുറ്റക്കാർക്കെതിരെ യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.


​ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുംവിധം മാലിന്യം തള്ളിയവർക്കെതിരെ അടിയന്തരമായും കർശനമായും നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലം വാർഡ് മെമ്പർ എ.വി. നാസറുദീൻ, വാർഡ് വികസനസമിതി കൺവീനർ പി.സി. അന്തുഹാജി, കെ.എം. ഹമീദ്, വി.കെ. ജലജ, കുമാരി എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r