അഴിയൂരിൽ കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിൽ.

അഴിയൂരിൽ കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിൽ.
അഴിയൂരിൽ കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിൽ.
Share  
എഴുത്ത്

News desk

2026 May 22, 01:15 AM
SAMUDRA
r

കെ 'റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി കെ റെയിൽ പദ്ധതി മരവിപ്പിച്ചത് അറിഞ്ഞ് മുക്കാളി ടൗണിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

ഇന്ന് കാലത്ത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ്റെ വാർത്താ സമ്മേളനത്തിൽ കെറെയിൽ പദ്ധതി മരവിപ്പിച്ചും സിൽവർ ലൈൻ അലൈൻമെൻ്റിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി പോലും ലഭിക്കാതെ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്നും സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുമെന്നും ഉള്ള കാബിനറ്റ് തീരുമാനം അറിയച്ചതോടെ അഴിയൂർ മേഖല കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി ആഹ്ലാദത്തിലായിരുന്നു.

ഇന്ന് വൈകുന്നേരം 5 മണിക്ക് മുക്കാളി ടൗണിൽ വിവിധ രാഷ്ട്രിയ കക്ഷികൾ ഉൾപ്പെടുന്ന സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി ആഹ്‌ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ആഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ സമരസമിതി അഴിയൂർ മേഖല കമ്മിറ്റി കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല കമ്മിറ്റി ചെയർമാൻ ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ചു.

capture_1779392311

സമരസമിതി വടകര മണ്ഡലം കൺവീനർ ടി.സി രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. സമര സമിതി നേതാക്കളായ സതി ടീച്ചർ മടപ്പള്ളി,നസീർ വീരോളി, ഷുഹൈബ് കൈതാൽ, ഹംസ അഴിയൂർ, കെ.പി വിജയൻ, അഹമ്മദ് കൽപക, സുബേർ കോറോത്ത് എന്നിവർ സംസാരിച്ചു. ശ്രീമതി. സജ്ന സി.കെ നന്ദി പറഞ്ഞു.

ആഹ്ലാദ പ്രകടനത്തിന് ബാലൻ മാണിക്കോത്ത്, ഷെഫീറ ഷുഐബ്, ആരിഫ മുനീർ, രാജൻ തീർത്ഥം ,സ്മിത സരയു, എം.പി.രാജൻ,മനോജൻ സി.കെ, ഷിമി വെള്ളച്ചാൽ, ഷാഫി എസ്.പി, ജലാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r