മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചതിൽ പ്രതിഷേധം; കക്കട്ടിലിൽ സി.പി.എം. പ്രകടനവും യോഗവും നടത്തി

മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചതിൽ പ്രതിഷേധം; കക്കട്ടിലിൽ സി.പി.എം. പ്രകടനവും യോഗവും നടത്തി
മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചതിൽ പ്രതിഷേധം; കക്കട്ടിലിൽ സി.പി.എം. പ്രകടനവും യോഗവും നടത്തി
Share  
എഴുത്ത്

News desk

2026 May 21, 08:50 AM
SAMUDRA
r

കക്കട്ടിൽ: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോലം ബി.ജെ.പി. പ്രവർത്തകർ കത്തിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിലിൽ ശക്തമായ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ഷൈജു നിർവ്വഹിച്ചു.


​ബി.ജെ.പി.യുടെ പ്രകോപനപരമായ നടപടിക്കെതിരെ കക്കട്ടിൽ ടൗണിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പ്രമുഖ പ്രാദേശിക നേതാക്കളായ കെ.കെ. സുരേഷ്, ശശിന്ദ്രൻ കുനിയിൽ, കെ.ടി. രാജൻ, എൻ.കെ. ശശി, രാധിക ചിറയിൽ, കെ.ടി. ചന്ദ്രൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മുൻമന്ത്രിക്കെതിരെയുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r