പന്തലായനിയിൽ കനാൽപ്പാലത്തിന്റെ അടിഭാഗം തകർന്നു; വൻ അപകടഭീഷണിയുയർത്തി ദ്രവിച്ച കമ്പികൾ

പന്തലായനിയിൽ കനാൽപ്പാലത്തിന്റെ അടിഭാഗം തകർന്നു; വൻ അപകടഭീഷണിയുയർത്തി ദ്രവിച്ച കമ്പികൾ
പന്തലായനിയിൽ കനാൽപ്പാലത്തിന്റെ അടിഭാഗം തകർന്നു; വൻ അപകടഭീഷണിയുയർത്തി ദ്രവിച്ച കമ്പികൾ
Share  
എഴുത്ത്

News desk

2026 May 16, 09:31 AM
SAMUDRA
r

കൊയിലാണ്ടി: പന്തലായനി വിയ്യൂർ റോഡിൽ മെയിൻ കനാൽ മുറിച്ചുകടക്കുന്ന അക്ലാരി കനാൽപ്പാലത്തിന്റെ അടിഭാഗം പൂർണ്ണമായും തകർച്ചയുടെ വക്കിൽ. പാലത്തിന്റെ അടിയിലെ സിമന്റ് അടർന്നുമാറി കമ്പികൾ പൂർണ്ണമായി ദ്രവിച്ച് താഴേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. വിയ്യൂർ ഭാഗത്തുനിന്ന് കൊയിലാണ്ടി നഗരത്തിലേക്കുള്ള പ്രധാനപാതയിലുള്ള ഈ പാലത്തിലൂടെയാണ് നിത്യേന ഒട്ടനവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നത്. കനാൽ നിർമാണം നടന്ന 1970-കളിലാണ് ഈ പാലവും പണിതതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള പാലത്തിന്റെ ഈ ജീർണ്ണാവസ്ഥ വലിയൊരു അപകടസാധ്യതയാണ് ഇവിടെ ഉയർത്തുന്നത്.


​പന്തലായനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ദിവസവും ആശ്രയിക്കുന്ന പാലമാണിത്. കൂടാതെ പന്തലായനി, വെള്ളിലാട്ട് താഴ, വിയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതുതന്നെയാണ്. പ്രദേശത്തെ പ്രമുഖ ആരാധനാലയമായ പന്തലായനി അഘോരശിവക്ഷേത്രം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ കനാൽപ്പാലത്തെയാണ് ആശ്രയിക്കുന്നത്.


​നിലവിലെ അപകടാവസ്ഥ വകവയ്ക്കാതെ ഭാരം കയറ്റിയ വലിയ ലോറികളടക്കമുള്ള വാഹനങ്ങൾ ഇപ്പോഴും ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. കനത്ത പ്രകൃതിക്ഷോഭങ്ങളോ വലിയ ഭാരമോ ഉണ്ടായാൽ പാലം ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. അപകടാവസ്ഥയിലായ ഈ കനാൽപ്പാലം അടിയന്തരമായി പൊളിച്ചുനീക്കി പുതിയത് പുനർനിർമിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r