ശ്രീകണ്ഠപുരത്ത് കാറ്റിലും മഴയിലും ലക്ഷങ്ങളുടെ കൃഷിനാശം; മരം വീണ് വീടുകൾ തകർന്നു

ശ്രീകണ്ഠപുരത്ത് കാറ്റിലും മഴയിലും ലക്ഷങ്ങളുടെ കൃഷിനാശം; മരം വീണ് വീടുകൾ തകർന്നു
ശ്രീകണ്ഠപുരത്ത് കാറ്റിലും മഴയിലും ലക്ഷങ്ങളുടെ കൃഷിനാശം; മരം വീണ് വീടുകൾ തകർന്നു
Share  
എഴുത്ത്

News desk

2026 May 10, 09:45 AM
SAMUDRA
r
kkn
mod
ln
nis
jj

ശ്രീകണ്ഠപുരം: മലയോര മേഖലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനിടെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കർഷകരുടെ കൃഷിയിടങ്ങൾ നശിക്കുകയും വീടിനും മതിലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരത്തും പരിസരങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി കണക്കാക്കുന്നത്.


​പരിപ്പായിലെ പി.കെ. രവീന്ദ്രന്റെ കൃഷിയിടത്തിൽ കുലച്ചതും കുലക്കാറായതുമായ നിരവധി വാഴകൾ കാറ്റിൽ നിലംപതിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ തനിക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് കർഷകൻ ആവശ്യപ്പെട്ടു. ചെങ്ങളായി പഞ്ചായത്തിലെ പെരിങ്കോന്നിൽ മരം കടപുഴകി വീണ് കുഞ്ഞിരാമൻ നമ്പീശന്റെ വീട് പൂർണ്ണമായും തകർന്നു. വെള്ളിയാഴ്ച രാത്രി നാട്ടുകാർ ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്. സംഭവസ്ഥലം പഞ്ചായത്തംഗം എം.വി. ബിന്ദു സന്ദർശിച്ചു.


​മഴയെത്തുടർന്ന് ചെങ്ങളായിയിലെ ഒ.വി. ഖദീജയുടെ വീടിന്റെ മുൻവശത്തെ മതിലും ഇടിഞ്ഞുവീണിട്ടുണ്ട്. കൂടാതെ പെരുവളത്തുപറമ്പിൽ മതിലിടിഞ്ഞ് വീണതിനെത്തുടർന്ന് ശ്രീകണ്ഠപുരം-ഇരിക്കൂർ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK