ശക്തമായ വേനൽമഴയിൽ വാണിയൂർ റോഡ് വെള്ളക്കെട്ടിലായി; കടകളിലും വെള്ളം കയറി

ശക്തമായ വേനൽമഴയിൽ വാണിയൂർ റോഡ് വെള്ളക്കെട്ടിലായി; കടകളിലും വെള്ളം കയറി
ശക്തമായ വേനൽമഴയിൽ വാണിയൂർ റോഡ് വെള്ളക്കെട്ടിലായി; കടകളിലും വെള്ളം കയറി
Share  
എഴുത്ത്

News desk

2026 May 10, 09:33 AM
SAMUDRA
r
kkn
mod
ln
nis
jj

കല്ലാച്ചി: നാടിനെ കുളിർപ്പിച്ചെത്തിയ ശക്തമായ വേനൽമഴയിൽ കല്ലാച്ചി ടൗൺ വാണിയൂർ റോഡിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് വാണിയൂർ റോഡിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കല്ലാച്ചി ടൗൺ പെട്രോൾ പമ്പ് മുതൽ പഴയ സ്നേഹ ആശുപത്രി കെട്ടിടം വരെയുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ രീതിയിൽ വെള്ളം കെട്ടിനിന്നത്.


​റോഡിൽ മുട്ടറ്റം വെള്ളം ഉയർന്നതോടെ വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. മഴയ്ക്ക് മുൻപായി നടക്കേണ്ട അഴുക്കുചാൽ ശുചീകരണം വൈകിയതാണ് ഇത്തരത്തിൽ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകാൻ പ്രധാന കാരണമായത്. ടൗൺ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ തോതിൽ മാലിന്യങ്ങൾ ഓവുചാലിൽ അടിഞ്ഞുകൂടിയതും നീരൊഴുക്ക് തടസ്സപ്പെടുത്തി.


​തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ നേരിട്ട സാങ്കേതിക തടസ്സമാണ് ശുചീകരണ പ്രവൃത്തികൾ വൈകാൻ കാരണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ വിശദീകരിച്ചു. എന്നാൽ ഓവുചാൽ ശുചീകരണം ഉടൻ തന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സഫീറ അറിയിച്ചു. മഴ ശക്തമാകുന്നതിന് മുൻപ് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK