ചെറുവണ്ണൂർ: വിയ്യഞ്ചിറപ്പാലത്ത് പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ പദ്ധതിക്ക് വേഗതയേറുന്നു. മൈനർ ഇറിഗേഷൻ വിഭാഗം സമർപ്പിച്ച 12.5 കോടി രൂപയുടെ പദ്ധതിരേഖ (DPR) ഭരണാനുമതി ലഭിക്കാനായി നിലവിൽ സമർപ്പിച്ചിരിക്കുകയാണ്. 2025-ലെ ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും, ജലസേചന വകുപ്പിന് പകരം പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടിൽ തുക ഉൾപ്പെട്ടതാണ് നടപടികൾ വൈകാൻ കാരണമായത്. ഈ പിശക് ധനകാര്യ വകുപ്പ് തിരുത്തിയതോടെ പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങി.
നിലവിൽ മുയിപ്പോത്ത്-പാലച്ചുവട് റോഡിലുള്ള 40 വർഷം പഴക്കമുള്ള പാലം അതീവ ശോച്യാവസ്ഥയിലാണ്. തൂണുകളിലെ കോൺക്രീറ്റ് അടർന്നുവീഴുന്ന അവസ്ഥയിലുള്ള ഈ പഴയ പാലത്തിന് പകരം ആധുനികമായ ഇരുമ്പ് ഷട്ടറുകളോടു കൂടിയ പാലമാണ് വരുന്നത്. നിലവിൽ പലകകളും ചെളിയും ഉപയോഗിച്ച് വെള്ളം തടയുന്ന രീതിക്ക് പകരം പുതിയ ഷട്ടറുകൾ വരുന്നതോടെ കർഷകർക്ക് വലിയ ആശ്വാസമാകും. പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറുന്നത് തടയാനും അധിക ജലം പുഴയിലേക്ക് ഒഴുക്കിവിടാനും പുതിയ റഗുലേറ്റർ സഹായിക്കും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡ് തയ്യാറാക്കിയ ഡിസൈൻ പ്രകാരം ഭരണാനുമതി ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















