പുതുക്കുടി-ചാലിയാർ തോട് മലിനമാകുന്നു: പ്രതിഷേധവുമായി നാട്ടുകാർ

പുതുക്കുടി-ചാലിയാർ തോട് മലിനമാകുന്നു: പ്രതിഷേധവുമായി നാട്ടുകാർ
പുതുക്കുടി-ചാലിയാർ തോട് മലിനമാകുന്നു: പ്രതിഷേധവുമായി നാട്ടുകാർ
Share  
എഴുത്ത്

News desk

2026 May 03, 08:27 AM
SAMUDRA
r
kkn
mod
ln
nis
jj

ബേപ്പൂർ ബി.സി. റോഡ് മാവിൻചുവട് ഭാഗത്തുള്ള പുതുക്കുടി-ചാലിയാർ തോട്ടിലേക്ക് ശൗചാലയ മാലിന്യവും ഫാമുകളിൽ നിന്നുള്ള മലിനജലവും ഒഴുക്കുന്നതായി പരാതി ഉയരുന്നു. ആലിയക്കോട്ട് ക്ഷേത്രം റോഡിന് കുറുകെ കടന്നുപോകുന്ന ഈ തോട് സമീപകാലത്താണ് നവീകരിച്ചത്. എന്നാൽ ചെമ്പക കോളനിക്ക് അടുത്തുള്ള ഡ്രെയ്‌നേജ് വഴിയും സമീപത്തെ സ്വകാര്യ കന്നുകാലി ഫാമിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ തോട്ടിലേക്ക് നേരിട്ട് എത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.


​രൂക്ഷമായ ദുർഗന്ധത്തോടൊപ്പം കറുത്ത ദ്രാവകരൂപത്തിൽ മലിനജലം തോട്ടിൽ കെട്ടിക്കിടക്കുന്നത് വഴിനടക്കാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ നവീകരണത്തിന് ശേഷവും ചില ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയതായും ആക്ഷേപമുണ്ട്. മാലിന്യം തള്ളുന്ന ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK