കോഴിക്കോട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമുഴിക്കൽ സ്വദേശി പിടിയിൽ

കോഴിക്കോട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമുഴിക്കൽ സ്വദേശി പിടിയിൽ
കോഴിക്കോട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമുഴിക്കൽ സ്വദേശി പിടിയിൽ
Share  
എഴുത്ത്

News desk

2026 May 02, 08:39 AM
SAMUDRA
NISH
mannan

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമുഴിക്കൽ സ്വദേശി അൽത്താഫിനെ പോലീസ് പിടികൂടി. ഫറോക്ക് പോലീസും സിറ്റി ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.


പിടിയിലായ അൽത്താഫ് കോഴിക്കോട് ജില്ലയിൽ മുമ്പും പലതവണ ലഹരിമരുന്ന് എത്തിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ജില്ലയിലെ ലഹരി മാഫിയാ സംഘങ്ങളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.


കഴിഞ്ഞ കുറച്ചു കാലങ്ങളായി നഗരത്തിൽ ലഹരിമരുന്ന് ഉപയോഗവും വിതരണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ വൻ വിലമതിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m