കൊടുവള്ളിയിൽ യുവാക്കൾക്ക് ക്രൂരമർദനം; ആളുമാറി ആക്രമിച്ചതെന്ന് സൂചന, കണ്ടാലറിയാവുന്നവർക്കെതിരെ കേസ്

കൊടുവള്ളിയിൽ യുവാക്കൾക്ക് ക്രൂരമർദനം; ആളുമാറി ആക്രമിച്ചതെന്ന് സൂചന, കണ്ടാലറിയാവുന്നവർക്കെതിരെ കേസ്
കൊടുവള്ളിയിൽ യുവാക്കൾക്ക് ക്രൂരമർദനം; ആളുമാറി ആക്രമിച്ചതെന്ന് സൂചന, കണ്ടാലറിയാവുന്നവർക്കെതിരെ കേസ്
Share  
2026 Apr 25, 06:19 PM
SAMUDRA
NISH
yoga

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ മൂന്ന് യുവാക്കളെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദിച്ചു. പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ എളേറ്റിൽ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിക്ക് മുന്നിലായിരുന്നു സംഭവം.


യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സംഘം തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റ യുവാക്കൾ പറഞ്ഞു. ബേക്കറിയിൽ നിൽക്കുകയായിരുന്ന തങ്ങളെ മുൻപരിചയമില്ലാത്ത രണ്ട് സംഘങ്ങളെത്തി മർദിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. ആളുമാറി മർദിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മർദനത്തിൽ യുവാക്കളുടെ നെറ്റിക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.


സംഭവത്തിൽ സഫീർ, അൻസിഫ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA