വടകര: തിരുവള്ളൂർ ചാനിയംകടവിൽ സി.പി.എം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റവർ വടകരയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ആദ്യം സി.പി.എം പ്രവർത്തകനായ ചാനിയംകടവ് കൊടക്കാട്ട് ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം ആളുകൾ ശ്രീജിത്തിനെ മർദിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസഫ് എന്നിവർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഇക്ബാലിനെ വടകര സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികൾ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള കട അടിച്ചുതകർക്കുകയും യൂസഫിന്റെ പണം, മൊബൈ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















