കൊടുംവരൾച്ചയിലും എടച്ചേരിയിൽ ശുദ്ധജലം റോഡിലൊഴുകുന്നു; അധികൃതർക്ക് അവഗണനയെന്ന് പരാതി

കൊടുംവരൾച്ചയിലും എടച്ചേരിയിൽ ശുദ്ധജലം റോഡിലൊഴുകുന്നു; അധികൃതർക്ക് അവഗണനയെന്ന് പരാതി
കൊടുംവരൾച്ചയിലും എടച്ചേരിയിൽ ശുദ്ധജലം റോഡിലൊഴുകുന്നു; അധികൃതർക്ക് അവഗണനയെന്ന് പരാതി
Share  
2026 Apr 18, 09:20 AM
SAMUDRA
NISH
mannan
mn
BOB

എടച്ചേരി: കടുത്ത വേനലിൽ കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോൾ എടച്ചേരിയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് തുടരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എടച്ചേരിയിൽ വീണ്ടും ജലവിതരണ ശൃംഖലയിൽ ചോർച്ചയുണ്ടായിരിക്കുന്നത്. പുതിയങ്ങാടി ടൗണിന് സമീപമുള്ള എടച്ചേരി-വെങ്കല്ലൂർ റോഡിലാണ് ഇപ്പോൾ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്താണ് ഈ ജലച്ചോർച്ച എന്നതും ശ്രദ്ധേയമാണ്.


​ആഴ്ചകൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ കാക്കന്നൂർ റോഡിൽ പൈപ്പ് പൊട്ടിയപ്പോൾ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയത്. സമാനമായ അനാസ്ഥയാണ് വെങ്കല്ലൂർ റോഡിലും തുടരുന്നത്. നാട് മുഴുവൻ കുടിവെള്ളമില്ലാതെ വലയുമ്പോൾ അധികൃതരുടെ കൺമുന്നിൽ തന്നെ ലിറ്റർ കണക്കിന് ശുദ്ധജലം റോഡിലൂടെ ഒഴുകിപ്പോകുന്നത് പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B