സി.പി.ഐ നേതാവിന് മർദനം: അന്വേഷണം ഇഴയുന്നതായി പരാതി; നീതി തേടി കുടുംബം

സി.പി.ഐ നേതാവിന് മർദനം: അന്വേഷണം ഇഴയുന്നതായി പരാതി; നീതി തേടി കുടുംബം
സി.പി.ഐ നേതാവിന് മർദനം: അന്വേഷണം ഇഴയുന്നതായി പരാതി; നീതി തേടി കുടുംബം
Share  
2026 Apr 15, 03:05 PM
SAMUDRA
NISH
mannan
mn
BOB

വടകര: സി.പി.ഐ നേതാവും ബസ് കണ്ടക്ടറുമായ എം.പി. ദിവാകരനെ മർദിച്ച സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസിന്റെ നടപടിയിൽ കുടുംബം പ്രതിഷേധിക്കുന്നു. അക്രമികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ദിവാകരനും ഭാര്യ കെ.എം. പ്രിയയും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.


കഴിഞ്ഞ ഡിസംബർ 31-ന് പുലർച്ചെ വടകര പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു മൊകേരിയിലെ സി.പി.ഐ നേതാവായ ദിവാകരന് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നെറ്റിയിൽ സാരമായി പരിക്കേറ്റ ഇദ്ദേഹം ഏറെക്കാലം ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.


പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിട്ടും പോലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ ഒളിച്ചുകളി അവസാനിപ്പിച്ച് പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ കെ.എം. പ്രിയ ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B