വടകരയിൽ എക്സൈസ് വേട്ട: 24 ലിറ്റർ ചാരായവും വാഷും പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ

വടകരയിൽ എക്സൈസ് വേട്ട: 24 ലിറ്റർ ചാരായവും വാഷും പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ
വടകരയിൽ എക്സൈസ് വേട്ട: 24 ലിറ്റർ ചാരായവും വാഷും പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ
Share  
2026 Apr 03, 05:57 PM
SAMUDRA
NISH

വടകര: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചാരായശേഖരം പിടികൂടി. മേമുണ്ട ഭാഗത്ത് നടത്തിയ പരിശോധനയിൽ 24 ലിറ്റർ ചാരായവും വാഷുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മേമുണ്ട സ്വദേശികളായ സൂരജ്, അഖിൽ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.


​വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു പരിശോധന നടന്നത്. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പാളിക്കുലിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഓഫീസർമാരായ ഉനൈസ് എൻ.എം, ഷിരാജ്, മുസ്ബിൻ ഷാംരാജ്, പ്രജീഷ് എന്നിവരും പങ്കെടുത്തു. പിടിയിലായവർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മേഖലയിൽ വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും തടയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA